വാളയാർ കേസ് സിബിഐ ഏറ്റെടുത്തു; പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു

By Web TeamFirst Published Apr 1, 2021, 10:55 AM IST
Highlights

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്‍സി/എസ്ടി നിയമം, കൊലപാതകം എന്നീ ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: വാളയാർ സഹോദരിമാരുടെ ദുരൂഹത മരണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കേസെറ്റെടുത്ത സിബിഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് എഫ്ഐആറുകള്‍ സമർപ്പിച്ചു. വാളയാറിലെ സഹോദിരമാരുടെ മരണത്തിൽ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്ഐആറുകളാണ് പാലക്കാട് പോക്സോ കോടതിയിൽ സിബിഐ സമ‍ർപ്പിച്ചത്. 

ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യ പ്രേരണ, പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസ്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട വാളായർ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നത് ചോദ്യം ചെയ്ത് അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് ഏറ്റെടുത്തത്. സിബിഐ ഡിവൈഎസ്പി അനനന്തകൃഷ്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 

വാളയാറിലെ സഹോദരിമാരുടെ ദുരൂഹത മരണത്തിൽ അഞ്ചുപേർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിചാരണക്കിടെ ചേർത്തല സ്വദേശി പ്രദീപ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഉൾപ്പെടെ മറ്റ് നാലു പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുവിട്ടിതോടെയാണ് വാളയാർ കേസ് ഏറെ വിവാദമായത്.  

കേസന്വേഷണത്തിലും വിചാരണയിലും ഉൾപ്പെടെ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ജുഡിഷ്യൽ അന്വേഷണത്തിലും തെളിഞ്ഞു. കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നാലു പ്രതികളെ വീണ്ടും കസ്റ്റഡയിലെക്കാൻ കോടതി ഉത്തരവിട്ടു. എം.മധു എന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി. വിമധു, ഷിബു  എന്നീ പ്രതികള്‍ ജയിലാണ്. പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ഹോമിലുമാണ്. പ്രതികളെ കസ്റ്റഡയിൽ വാങ്ങി സിബിഐ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. 

click me!