ബസില്‍ യുവതിയോട് മോശം പെരുമാറ്റം; അറസ്റ്റിലായ യുവാവ് കാപ്പി മോഷണക്കേസിലും പ്രതി

Published : Jun 24, 2023, 12:46 PM IST
ബസില്‍ യുവതിയോട് മോശം പെരുമാറ്റം; അറസ്റ്റിലായ യുവാവ് കാപ്പി മോഷണക്കേസിലും പ്രതി

Synopsis

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് അടുത്തിരുന്ന യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് റിഷാല്‍ പിടിയിലാകുന്നത്. 

കോഴിക്കോട്: യുവതിയോട് കെഎസ്ആര്‍ടിസി ബസില്‍ വച്ച് മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് വയനാട്ടിലെ കാപ്പി മോഷണക്കേസിലെ പ്രതി. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മല്‍ റിഷാല്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് അടുത്തിരുന്ന യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് റിഷാല്‍ പിടിയിലാകുന്നത്. 

ചങ്ങരംകുളം പൊലീസെത്തി റിഷാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വയനാട്ടിലെ കാപ്പി മോഷണം പുറത്തറിയുന്നത്. അമ്പലവയലിലെ ഒരു വീട്ടില്‍ നിന്ന് കാപ്പി ചാക്കുകള്‍ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയായ റിഷാല്‍. അന്ന് പിടികൂടാനായി പൊലീസ് എത്തിയപ്പോള്‍ റിഷാല്‍ പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് യുവതിയുടെ പരാതിയില്‍ അറസ്റ്റിലായത്. ചങ്ങരംകുളം പൊലീസ് ജാമ്യം നല്‍കിയ റിഷാലിനെ അമ്പലവയല്‍ പൊലീസിന് കൈമാറി. 



കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; ആഫ്രിക്കന്‍ സ്വദേശി പിടിയില്‍

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന വിദേശി വയനാട് പോലീസിന്റെ പിടിയിലായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റ് പൗരന്‍ ഡാനിയേല്‍, ബാബാ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അബു (50) ആണ് ബംഗളുരുവില്‍ പിടിയിലായത്. ബംഗളൂരു ശ്രീരാംപുരയില്‍ നിന്ന്  മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍ ഷൈജു, തിരുനെല്ലി എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അബുവിനെ അറസ്റ്റുചെയ്തത്. 

2022 നവംബര്‍ അഞ്ചിന് തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട കാട്ടിക്കുളത്ത് 106 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണമാണ് അബുവിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ജില്ല പൊലീസ് മേധാവി പദം സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മലപ്പുറം പറമ്പന്‍പീടിക കുറ്റിപ്പാലം ചീരംകുളങ്ങര മുഹമ്മദ് ഉനൈസ്(31), മലപ്പുറം വെണ്ണിയൂര്‍ നെച്ചിക്കല്‍ വീട്ടില്‍ ഹഫ്‌സീര്‍(25), വെണ്ണിയൂര്‍ നല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ്(27)എന്നിവരാണ് കാട്ടിക്കുളത്ത് പിടിയിലായിരുന്നത്. 

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശിയായ ചത്തേരി ജൂനൈസ് എന്ന യാസിറിനെ(24) ബംഗളൂരുവില്‍ നിന്നു മാനന്തവാടി ഡിവൈ.എസ്.പിയും സംഘവും പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് എം.ഡി.എം.എ എത്തിച്ചു നല്‍കിയിരുന്നത് ഒറ്റപ്പാലം സ്വദേശിയായ എം. അനീസ് എന്നയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. അനീസിന് ഇപ്പോള്‍ പിടിയിലായിട്ടുള്ള ആഫ്രിക്കന്‍ സ്വദേശി അബുവാണ് എം.ഡി.എം.എ എത്തിക്കുന്നതെന്ന് മനസിലാക്കിയ പൊലീസ് അനീസിനെയും അബുവിനെയും പിടികൂടാനാണ് ബംഗളുരുവില്‍ എത്തിയത്. 

അനീസിന്റെ താമസ സ്ഥലം മനസിലാക്കി ഇവിടെ എത്തിയ പൊലീസിന് ഇയാളുടെ റൂമേറ്റായ അയ്യൂബാണ് അനീസ് അബുവിന്റെ അടുത്തേക്ക് മയക്കുമരുന്ന് വാങ്ങാന്‍ പോയെന്ന വിവരം കൈമാറിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീരാംപുര എന്ന സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു. എന്നാല്‍ ഇവിടെ വെച്ച് അബുവിനെ പിടികൂടുന്നതിനിടെ അനീസ് രക്ഷപ്പെടുകായിരുന്നവെന്ന്  ജില്ല പൊലീസ് മേധാവി പറഞ്ഞു. തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ പോലീസുകാരായ അനൂപ്, പ്രജീഷ്, ജോബി, ഡ്രൈവര്‍ രതീഷ് എന്നിവരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നു.
 

  'ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണ്' കെ മുരളീധരൻ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാക്കനാട് യുവതിയെ തീകൊളുത്തിയ സംഭവം;ഭാര്യ അകലുന്നുവെന്ന സംശയത്തിൽ നടത്തിയ ആക്രമണമെന്ന് ഭർത്താവ്
ജോലി രാജിവച്ച ശേഷം 10000 രൂപ തടഞ്ഞുവെച്ചു, വസ്ത്രശാലയ്ക്ക് തീയിട്ട മുൻജീവനക്കാരൻ പിടിയിൽ, കത്തിനശിച്ചത് 24കോടിയുടെ തുണിത്തരങ്ങൾ