
തിരുവനന്തപുരം: വര്‍ക്കലയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ.ഇടവപാറ സ്വദേശി 21 വയസുള്ള രഞ്ജിത്ത് എസ് ആണ് പിടിയിലായത്. പത്താക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ചായിരുന്നു പീഡിപ്പിച്ചത്.
വയറുവേദനയ്ക്ക് പെൺകുട്ടി ചികിത്സയ്ക്ക് ചെന്നപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. എട്ടാംക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേ സമയം പാലക്കാട് കൊല്ലംങ്കോട് അച്ഛന്‍റെ സുഹൃത്ത് ബലാത്സംഗം ചെയ്ത പതിനാലുകാരി പ്രസവിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍റെ സുഹൃത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ അച്ഛനോട് ഒപ്പം മദ്യപിച്ച ശേഷം പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായത് വൈകിയാണ് വീട്ടുകാർ അറിഞ്ഞത്. വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങൾ പൊലിസ് പരിശോധിക്കുന്നുണ്ട്.
വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു
തൃശൂര്‍ : തൃശ്ശൂരില്‍ കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു. വീടിന്‍റെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണാണ് കുട്ടി മരിച്ചത്. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നൻ വീട്ടിൽ പ്രതീഷ് - വിനീത ദമ്പതിയുടെ മകൻ ശ്രീദേവൻ (2) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീദേവന്‍.
പാലക്കാട് ബലാത്സംഗത്തിനിരയായ 14 കാരി പ്രസവിച്ചു, പീഡിപ്പിച്ചത് അച്ഛന്‍റെ സുഹൃത്ത്, പ്രതി പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam