യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു

Published : Apr 11, 2022, 04:41 AM IST
യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു

Synopsis

 സംഘത്തിലെ രണ്ടു പേര്‍ വീടിനുളളിലേക്ക് കത്തിയുമായി കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 

കൊല്ലം:  പളളിത്തോട്ടത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. പളളിത്തോട്ടം എച്ച്എംസി കോമ്പൗണ്ടിലെ താമസക്കാരന്‍ രതീഷാണ് ആക്രമിക്കപ്പെട്ടത്. 

വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മൂന്നു യുവാക്കളടങ്ങിയ സംഘം രതീഷിന്‍റെ വീടിന്‍റെ പരിസരത്തേക്ക് എത്തുന്നതും സംഘത്തിലെ രണ്ടു പേര്‍ വീടിനുളളിലേക്ക് കത്തിയുമായി കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 

അകത്തു കയറിയ സംഘം രതീഷിന്‍റെ കൈയിലും നെഞ്ചിലും കുത്തുകയായിരുന്നു. നിലവിളിച്ചു കൊണ്ട് രതീഷ് പുറത്തേക്ക് ഇറങ്ങി വന്നപ്പോഴേക്കും മൂന്നു പേരും ഓടി രക്ഷപ്പെട്ടു. സംഭവത്തെ പറ്റി അന്വേഷണം നടക്കുകയാണെന്ന് പളളിത്തോട്ടം പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, കുറിപ്പ് പുറത്ത്
നമ്പർ ബ്ലോക്ക് ചെയ്തു, ചാറ്റിം​ഗും കോളിം​ഗും അവസാനിപ്പിച്ചു, കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി, 22കാരി അറസ്റ്റിൽ