ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; തൊടുപുഴയിൽ ആറ് പേർ പിടിയിൽ, കൂടുതൽ അറസ്റ്റുണ്ടാകും

Published : Apr 10, 2022, 10:06 PM ISTUpdated : Apr 10, 2022, 11:08 PM IST
ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; തൊടുപുഴയിൽ ആറ് പേർ പിടിയിൽ, കൂടുതൽ അറസ്റ്റുണ്ടാകും

Synopsis

കഴി‌ഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള നടപടി തൊടുപുഴ പൊലീസ് ആരംഭിച്ചു.   

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ (Thodupuzha) ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഒന്നര വർഷത്തിനിടെ 15 ലധികം ആളുകൾ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി.

പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കുമാരമം​ഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി  സജീവ്, കാരിക്കോട് സ്വദേശി ബഷീർ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ  എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  പീഡനത്തിനിരയായ പെൺകുട്ടി  ഗർഭിണിയാണ്.  കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീ‍ഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. കഴി‌ഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള നടപടി തൊടുപുഴ പൊലീസ് ആരംഭിച്ചു. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്