
തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു. മീനാറ സ്വദേശി ഷഹനാസിനാണ് മർദ്ദനമേറ്റത്. രണ്ടു ബൈക്കുകളിൽ എത്തിയ അഞ്ചംഗ സംഘമാണ് ഷഹനാസിനെ വീട്ടിൽ കയറി ആക്രമിച്ചത്. വൈകിട്ട് നാല് മണിയോടുകൂടിയാണ് ആക്രമണം. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവച്ചായിരുന്നു ക്രൂര മർദ്ദനം. ആക്രമണത്തിൽ ഷഹനാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിച്ചവരെ മുൻപരിചയമില്ലെന്നാണ് ഷഹനാസ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്തിന്റെ പേരിലാണ് ആക്രമണമെന്ന് അറിയില്ലെന്നും ഷഹനാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രവാസിയായ ഷഹനാസ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.
Read More : വീടിന് മുന്നില്‍ നായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത 68കാരനെ തല്ലിക്കൊന്ന് അയല്‍ക്കാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam