
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ രണ്ടു യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ നാല് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലുർ സ്വദേശികളായ പ്രേം ശങ്കർ(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരാണ് അറസ്റ്റിലായത്.
വെളളാർ സ്വദേശികളായ ജിത്തുലാൽ(23) വിനു(27) എന്നിവരെയാണ് സംഘം ക്രൂരമായി ആക്രമിച്ചത്. മൺവെട്ടി, കമ്പി എന്നിവയുപയോഗിച്ചുള്ള ആക്രമണത്തിൽ ജിത്തു ലാലിന് തലയ്ക്കാണ് പരുക്ക്. വിനുവിന്റെ കാലുകളാണ് സംഘം അടിച്ച് ഒടിച്ചത്. പ്രതികളിലാെരാളായ പ്രേംശങ്കറിന്റെ ജ്യേഷ്ഠൻ ഉണ്ണിശങ്കറിനെ ജിത്തുലാൽ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. ഇതിന്റെ വൈര്യാഗ്യത്തിൽ കഴിഞ്ഞ് 27 ന് രാത്രി എട്ടോടെ പനത്തുറയ്ക്കടുത്തുളള സ്വകാര്യ ബാറിന് മുന്നിലെ സർവ്വീസ് റോഡിലിട്ട് പ്രതികൾ യുവാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്. യുവാക്കളെ ആക്രമിക്കുന്നതിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് പൊലീസിന്
ലഭിച്ചിരുന്നു. തിരുവല്ലം എസ്.എച്ച്. ഒ.രാഹുൽ രവീന്ദ്രൻ, എസ്.ഐ.മാരായ അനൂപ്, മനോഹരൻ ,സീനിയർ സിപിഒ മാരായ രാജീവ്, ഷിജു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Also: ആന്ധ്രയില്‍ നിന്നും കഞ്ചാവ്; കാറില്‍ കടത്തിയ 15 കിലോ കഞ്ചാവുമായി യുവാവ് ആറ്റിങ്ങലില്‍ പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam