സുബിൻ ബസിൽ കയറി പോകുന്നത് കണ്ടെന്ന് നാട്ടുകാർ; വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം

Published : Jan 06, 2026, 11:04 PM IST
woman murder

Synopsis

ഉപ്പുതറ എം. സി. കവല സ്വദേശി മലയക്കാവിൽ സുബിന്റെ ഭാര്യ രജനിയാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ എം. സി. കവല സ്വദേശി മലയക്കാവിൽ സുബിന്റെ ഭാര്യ രജനിയാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് രതീഷെന്ന് വിളിക്കുന്ന സുബിനായി പോലീസ് അന്വേഷണം തുടങ്ങി. ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. സുബിന്റെയും രജനിയുടെയും ഇളയ മകൻ സ്കൂളിൽ നിന്നെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ അമ്മ വീട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിച്ചു. ഉപ്പുതറ പോലീസ് നടത്തിയ പരിശോധനയിൽ തലക്ക് മുറിവേറ്റതായി കണ്ടെത്തി. മരിച്ച രജനിയും ഭർത്താവായ സുബിനും തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നു. തർക്കം കൊലപാതകത്തിലെത്തിയതായാണ് പോലീസ് സംശയിക്കുന്നത്.

ഉച്ചവരെ സുബിൻ വീട്ടിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം സുബിൻ ഓട്ടോയിൽ കയറി വരുന്നതും പരപ്പ് എന്ന സ്ഥലത്ത് നിന്നും ബസ്സിൽ കയറി പോകുന്നതും നാട്ടുകാർ കണ്ടിരുന്നു. രജനിക്കും സുബിനും മൂന്ന് മക്കളുണ്ട്. ഒരാൾ കാഞ്ഞിരപ്പള്ളിയിലാണ് പഠിക്കുന്നത്. രജനിയുടെ തലയിൽ ഗുരുതര പരിക്ക് ഉണ്ട്. നാളെയാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുക. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിക്കും. അതിന് ശേഷമേ പോസ്റ്റുമോർട്ടം നടക്കൂ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനാപകടത്തിലെ വമ്പൻ ട്വിസ്റ്റ്! എല്ലാം പ്രണയിനിക്ക് വേണ്ടി, പക്ഷേ പിടിവീണു; നരഹത്യക്കേസിൽ അറസ്റ്റിൽ
വീട്ടുകാർ ഓസ്ട്രേലിയയിൽ, സമീപത്ത് എസ്പി ക്യാംപ് ഓഫീസ്, ലൈറ്റ് ഇടാനായി ഏൽപ്പിച്ച ആൾ വന്നപ്പോൾ കാണുന്നത് സ്വർണ മോഷണം