ബേസ്മെന്റിൽ നിന്ന് വലിച്ച് റോഡിലിട്ട് ചവിട്ടിക്കൂട്ടി, ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ആക്രമണം, ഒരാൾ അറസ്റ്റിൽ

Published : Jan 06, 2026, 12:17 AM IST
delhi attack

Synopsis

ജനുവരി 2ന് വീടിന് താഴെ കുടിവെള്ള ടാങ്കിന്റെ പണിയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് രാജേഷ് ഗാ‍‍ർഗിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്

ദില്ലി: ദില്ലി ലക്ഷ്മി നഗറിൽ കുടുംബത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം. ജിം ഉടമസ്ഥനായ രാജേഷ് ഗാർഗിനിയും കുടുംബത്തെയും ആണ് ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചത്. ഇയാളുടെ ജിമ്മിലെ ജീവനക്കാരനായ സതീഷ് യാദവും സംഘവും ആണ് മർദ്ദനം നടത്തിയത്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലുള്ള തർക്കമാണ് കൊടുംക്രൂരതയ്ക്ക് കാരണം. ലക്ഷ്മി നഗറിൽ രാജേഷ് ഗാർഗ് ഒരു ജിം നടത്തുന്നുണ്ട്. ജിമ്മിലെ കെയർ ടേക്കറാണ് സതീഷ് യാദവ്. എന്നാൽ ജിമ്മിൽ തനിക്കും പങ്കാളിത്തമുണ്ടെന്നാണ് സതീഷ് യാദവ് അവകാശപ്പെടുന്നത്. ഇവർ തമ്മിൽ നേരത്തെയും ത‍ർക്കം നിലനിന്നിരുന്നു. ജനുവരി 2ന് വീടിന് താഴെ കുടിവെള്ള ടാങ്കിന്റെ പണിയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് രാജേഷ് ഗാ‍‍ർഗിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്. നാല് പേ‍ർ ഇവിടേക്കെത്തി രാജേഷിനേയും മകനേയും തടസം പിടിക്കാനെത്തിയ രാജേഷിന്റെ ഭാര്യയേയും അക്രമികളെ മർദ്ദിക്കുകയായിരുന്നു. 

ഇവ‍ർ നിന്നിരുന്ന ബേസ്മെന്റിൽ നിന്നും ഇവരെ വലിച്ച് പുറത്ത് റോഡിലിട്ട് ചവിട്ടുന്നതായ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. ക്രൂരമായ ആക്രമണമാണ് നടന്നത്. സംഭവത്തിൽ വികാസ് യാദവ് എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാണ്. റോഡിലേക്ക് വലിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ രൂക്ഷമായ വിമ‍ർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്റർവെൽ സമയത്ത് തീയറ്ററിന്റെ ശുചിമുറിയിൽ കണ്ടത് ക്യാമറ, തീയേറ്റർ ജീവനക്കാരൻ ഉൾപ്പെടെ 3പേർ പിടിയിൽ
'ഇനി മാലയിടുന്നില്ല, ശരീരം നോക്കിയാ മതിയല്ലോ', മുഖത്തടിച്ച് കഴുത്തിൽ കത്തിവച്ച് മാല പൊട്ടിച്ച കള്ളനെ അതേ കത്തിവച്ച് വിരട്ടി 77കാരി