ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിച്ചു; യുവാവ് പിടിയില്‍

Published : Aug 25, 2021, 07:49 AM IST
ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിച്ചു; യുവാവ് പിടിയില്‍

Synopsis

അവിട്ടം നാളിൽ രാത്രി 12മണിയോടെ വീടിൻറെ ജനലഴി ഇളക്കി വീടിന് അകത്തു കയറിയ പ്രതി ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിയ്ക്കുകയായിരുന്നു.

കൊല്ലം: ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി അക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കടയ്ക്കലിൽ അവിട്ടം നാൾ രാത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ കടക്കൽ ആഴാന്തക്കുഴി സ്വദേശി 29വയസ്സുള്ള കണ്ണൻ എന്നുവിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്. 

അവിട്ടം നാളിൽ രാത്രി 12മണിയോടെ വീടിൻറെ ജനലഴി ഇളക്കി വീടിന് അകത്തു കയറിയ പ്രതി ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിയ്ക്കുകയായിരുന്നു. നിലവിളികേട്ട് ഉണർന്ന് വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ ഗുരുതരമായി മർദ്ദിക്കുകയും ചെയ്തു പ്രതിയായ അനന്തു. വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.

അനന്തുവിനെ പിന്നീട് വീടിനു സമീപത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്