
തൊടുപുഴ: ഇടുക്കിയിലെ പുല്ലുമേട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പുതറ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഉപ്പുതറ കാക്കത്തോട് മുകളേൽ ബിനു ശ്രീധരനാണ് പിടിയിലായത്. പുല്ലുമേട്ടിലുള്ള ഏലത്തോട്ടത്തിൽ പണിയെടുക്കുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. മേസ്തിരിപ്പണിക്കാരനായ ബിനു ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പുല്ലുമേട്ടിൽ ഇറങ്ങുകയും അന്യസംസ്ഥാന യുവതി താമസിക്കുന്ന വീട്ടിലെത്തി വെള്ളം ചോദിക്കുകയും ചെയ്തു. വെള്ളം എടുക്കാൻ വീടിനുള്ളിലേക്ക് കയറിയ സമയം ബിനു പിന്നാലെയെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ വസ്ത്രങ്ങൾ കീറി. യുവതിയുടെ ബഹളം കേട്ട് സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികൾ ഓടിയെത്തിയപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ എരുമക്കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേപ്പാള്‍ സ്വദേശിയാണ് അറസ്റ്റിലായത്. പൂണെയിലാണ് സംഭവം. പൂനൈ നഗരത്തിലെ ഡെക്കാന്‍ ഏരിയയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 38 കാരനായ യുവാവ് എരുമക്കുട്ടിയെ പീഡിപ്പിച്ചത്. യുവാവ് എരുമകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട പരിസരവാസികള്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു.
തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ രോഗി തല്ലി, യുവാവ് കസ്റ്റഡിയില്‍
യുവാവിനെ ബോധരഹിതനാകുന്നതുവരെ പ്രദേശവാസികള്‍ മർദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ നേപ്പാൾ സ്വദേശിയായ യുവാവിനെ സസൂൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവ് എരുമ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് തെളിവായി പൊലീസിന് നല്‍കിയിട്ടുണ്ട്. പൊലീസ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam