
പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉത്സവ പറമ്പുകളിൽ കറങ്ങി നടന്ന് മോഷണം പതിവാക്കിയ പ്രതിയെ പിടികൂടി പൊലീസ്. വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടിൽ ഉദയകുമാർ എന്ന വിപിനാണ് (26) അറസ്റ്റിലായത്. സാഹസികമായാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഉത്സവ പറമ്പുകളിലെ തിരക്ക് കേന്ദ്രീകരിച്ച് മൊബൈൽ മൊബൈൽ ഫോണും, പേഴ്സും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ചോളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കു ശേഷം വ്യാഴാഴ്ച വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉൽസവ പറമ്പിൽ വെച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് പ്രതിയെ സാഹസികമായി പിടികൂടിയത് .
മംഗലം ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകക്കേസിലും, കവർച്ചക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ്കുമാർ, എഎസ്ഐ റഷീദലി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ് ഓഫീസർ എ ശ്രീകുമാർ, സി പി ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More : പള്‍സര്‍ ബൈക്കില്‍ കറങ്ങി നടന്ന് വിദേശമദ്യ വില്‍പ്പന; 9 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam