കരിപ്പൂര്‍ വിമാനത്താവളത്തില്‍ 52 ലക്ഷത്തോളം വിലയുള്ള സ്വർണ്ണ മിശ്രിതം പിടികൂടി

By Web TeamFirst Published Nov 8, 2020, 12:16 AM IST
Highlights

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മയിലിൽ (55) നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണമിശ്രിതം കണ്ടെടുത്തത്. 

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വില വരുന്ന 1096 ഗ്രാം സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ അറേബ്യയുടെ ജി 9454 എന്ന
വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ പുലര്‍ച്ചെ 2.50ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മയിലിൽ (55) നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണമിശ്രിതം കണ്ടെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം 52 ലക്ഷം രൂപ വില വരും. കസ്റ്റംസ് അസിസ്റ്റൻറ് കമ്മിഷണർ എ.കെ.  സുരേന്ദ്രനാഥിന്‍റെ നിർദ്ദേശപ്രകാരം സൂപ്രണ്ട് കെ.കെ. പ്രവീൺകുമാർ, പ്രേംജിത്ത്, ഇൻസ്പെക്ടർമാരായ ഇ മുഹമ്മദ് ഫൈസൽ, പ്രതീഷ്. എം, ജയദീപ് സി, ഹെഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.

click me!