വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയില്‍

By Web TeamFirst Published Sep 23, 2019, 1:05 PM IST
Highlights

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം യുവാവ് മുങ്ങി. നെയ്യാറ്റിന്‍കര സ്വദേശിയെ കയ്യോടെ പൊക്കി പൊലീസ്.

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നടത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര തിരുപുറം മാവിളക്കടവ് കഞ്ചാംപിഴിഞ്ഞി ഏലംതോട്ടത്തില്‍ വീട്ടില്‍ അജീഷ്(24) ആണ്  നെയ്യാറ്റിന്‍കര പൊലീസിന്‍റെ പിടിയിലായത്.

പെണ്‍കുട്ടിയുമായി പരിചയമുണ്ടാക്കിയ അജീഷ് വിവാഹ വാഗ്ദനം നല്‍കി വശത്താക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയോട് വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നല്‍കിയ യുവാവ് ബൈക്കില്‍ കയറ്റി തമ്പാനൂരുള്ള ലോഡ്ജില്‍ എത്തിച്ചു. ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിന്നീട് മുങ്ങി. ഇതോടെ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയുടെ അന്വേഷണത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അജീഷിനായി അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്‍ ദിവസം നെയ്യാറ്റിന്‍കര സിഐ പ്രദീപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അജീഷിനെ പിടികൂടി. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

click me!