പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി; യുവാവിനെ വിവാഹ പന്തലിൽ നിന്നും പൊക്കി

Published : Aug 30, 2020, 11:08 PM IST
പതിനേഴുകാരിയെ  പീഡിപ്പിച്ച്  ഗർഭിണിയാക്കി മുങ്ങി; യുവാവിനെ വിവാഹ പന്തലിൽ  നിന്നും പൊക്കി

Synopsis

പ്രായപൂർത്തിയാവാത്ത  കുട്ടിയെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്  പലതവണ  കൂട്ടമാനഭംഗം  ചെയ്യ്ത ശേഷമാണ് ഒരു മനസ്താപവും  ഇല്ലാതെ യുവാവ് മറ്റൊരു  യുവതിക്കൊപ്പം വിവാഹ  ജീവിതത്തിനു  ഒരുങ്ങിയത്.

കോയമ്പത്തൂര്‍‌: കോയമ്പത്തൂരിൽ  പതിനേഴുകാരിയെ  പീഡിപ്പിച്ചു  ഗർഭിണിയാക്കിയ  യുവാവിനെ വിവാഹ പന്തലിൽ  നിന്നും പൊലീസ്  അറസ്റ്റ്  ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിയെ പലതവണ കൂട്ടമാനഭംഗം ചെയ്തിരുന്നു. കോയമ്പത്തൂർ കാവേരിപട്ടണത്തണ്   സംഭവം. 

പ്രായപൂർത്തിയാവാത്ത  കുട്ടിയെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്  പലതവണ  കൂട്ടബലാത്സംഗം  ചെയ്യുക. ഒരു മനസ്താപവും  ഇല്ലാതെ മറ്റൊരു  യുവതിക്കൊപ്പം വിവാഹ  ജീവിതത്തിനു  ഒരുങ്ങുക. ആരെയും ഒന്നും അറിയിക്കാതെ വിവാഹത്തിനൊരുങ്ങിയ കാവേരിപട്ടണം സ്വദേശി ശക്തിയുടെ   ആദ്യരാത്രിയാണ്  ജയിലിനുള്ളിൽ  ആയത്.  കാവേരിപട്ടണം കറുകഞ്ചാവടിയിൽ  അമ്മാവനൊപ്പം  താമസിച്ചിരുന്ന  പെൺകുട്ടിയാണ്  കൂട്ട മാനഭംഗത്തിന്  ഇരയായത്. 

മൂന്നുപേർ  ചേർന്ന്  പലതവണ  മാനഭംഗം  ചെയ്തു.കഴിഞ്ഞ മാസം  അവസാനം  പെൺകുട്ടി  കോയമ്പത്തൂരിലെ  സ്വന്തം  വീട്ടിൽ  തിരിച്ചെത്തി. വയർ വീർതിരിക്കുന്നത്  വീട്ടുകാർ  ശ്രദ്ധിച്ചിരുന്നു. വയറിൽ  മുഴയെന്നായിരുന്നു  പെൺകുട്ടിയുടെ മാതാപിതാക്കൾ  കരുതിയിരുന്നത്. അതിനു ചികിത്സ തേടിയാണ്  കഴിഞ്ഞ   ദിവസം ആശുപത്രിയിൽ  പെൺകുട്ടിയും  അമ്മയും  എത്തിയത്. പരിശോധനയിൽ പെൺകുട്ടി  എട്ടുമാസം  ഗർഭിണിയാണെന്ന്  തെളിഞ്ഞു. 

തുടർന്ന്  ചൈൽഡ്‌ലൈൻ  വഴി  പൊലീസിനെ വിവരമറിയിച്ചു. ചൈൽഡ് ലൈനിന്റെ കൗണ്സിലിങ്ങിലാണ്  പെൺകുട്ടി   കാര്യങ്ങൾ  തുറന്നു പറഞ്ഞത്. പ്രണയം നടിച്ച് അടുപ്പത്തിലായ ശക്തി കോയമ്പത്തൂരിലെ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചു. സുഹൃത്തുക്കളായ രാം രാജ്, 54 വയസുള്ള  ഉദയൻ എന്നിവരും പീഡിപ്പിച്ചുവെന്ന്  പെൺകുട്ടി  മൊഴി നൽകി. 

വിവരമറിഞ്ഞ   ഗ്രാമവാസികൾ ഉദയന്റെ  വീടാക്രമിച്ചു . ഇയാളെ  കൈകാര്യം  ചെയ്തതിനു  ശേഷമാണു  പോലീസിന്  കൈമാറിയത്.  തുടർന്ന്  ശക്തിയുടെ വീട്ടിലെത്തിയപ്പോഴാണ്  വിവാഹ  സൽക്കാരം  നടക്കുന്നത്  പൊലീസ് കണ്ടത്. ഇയാളെ  കസ്റ്റഡിയിലെടുത്തതോടെ  വിവാ.ഹ സൽക്കാരം  മുടങ്ങി. ഒളിവില്‍പോയ രാംരാജിനു വേണ്ടി  തിരച്ചിൽ  തുടങ്ങിയതായി  പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ