സ്‌കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി അശ്ലീല ദൃശ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

Published : Jul 22, 2019, 11:15 PM IST
സ്‌കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി അശ്ലീല ദൃശ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

Synopsis

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിക്കുകയും ചെയ്തു

കോഴിക്കോട്: കാക്കൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി മൊബൈലിൽ അശ്ലീലദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്.

നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളില്‍ പോകുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് പെണ്‍ർകുട്ടിയുമായി സംസാരിക്കുകയും തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്ളീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. ഉടനടി പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായനാട് സ്വദേശി സജീഷ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്ളീല ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോഴിക്കോട് പോക്സോ കോടതി സജീഷിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു
മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്