ഓപ്പറേഷന്‍ ബ്രിഗേഡ്; തൃശ്ശൂരിൽ എക്‌സൈസ് 4 കിലോ കഞ്ചാവ് പിടികൂടി, 7 പേര്‍ അറസ്റ്റില്‍

By Web TeamFirst Published Oct 16, 2020, 12:20 AM IST
Highlights

 കുന്ദംകുളം റേഞ്ച് പരിധിയില്‍ കാറില്‍ കടത്തിവരുകയായിരുന്ന നാല് കിലോ കഞ്ചാവ് ആണ് എക്സൈസ് പിടികൂടിയത്. 

തൃശ്ശൂര്‍: തൃശ്ശൂരിൽ മദ്യം, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ റൈഡ്. ഓപ്പറേഷന്‍ ബ്രിഗേഡ് എന്നു പേരിട്ട റെയ്ഡിൽ നാലു കിലോ കഞ്ചാവ് പിടി കൂടി. വിവിധ കേസിലായി ആകെ 7 പേരെ അറസ്റ്റ് ചെയ്തു. മയക്കമരുന്ന് കേസുകളിലെ പ്രതികളും സ്ഥിരം കുറ്റവാളികളുമായവരുടെ താമസസ്ഥലങ്ങളിലും ഇവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി സംശയിക്കുന്ന സ്ഥലങ്ങളിലുമാണ് അപ്രതീക്ഷിത റെയിഡുകള്‍ നടത്തിയത്. 

ജില്ലയിലെ മുഴുവന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെയും അഞ്ച് സ്‌ക്വാഡുകളാക്കി തിരിച്ച് വിവിധ സ്ഥലങ്ങളിലായാണ് പരിശോധന നടത്തിയത്. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടത്തിയ റെയ്ഡില്‍ മൂന്ന് എന്‍ഡിപിഎസ് കേസുകളും ഒരു അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. 

ഇതിനിടെ കുന്ദംകുളം റേഞ്ച് പരിധിയില്‍ കാറില്‍ കടത്തിവരുകയായിരുന്ന നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. തൃശൂർ സ്വദേശികളായ ഷാനവാസ്, അബു, അബ്ദുൽ റഹ്മാൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

click me!