'ഡാർക്ക് ഫാന്‍റസി പാക്കിൽ കഞ്ചാവ്, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊറിയർ'; യുവാവിനെ കൈയ്യോടെ പൊക്കി

Published : Aug 29, 2023, 06:00 AM IST
'ഡാർക്ക് ഫാന്‍റസി പാക്കിൽ കഞ്ചാവ്, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊറിയർ'; യുവാവിനെ കൈയ്യോടെ പൊക്കി

Synopsis

ബെംഗളൂരുവിൽനിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയചച്ചത്. കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്.

കുന്നംകുളം: ബെംഗളൂരുവിൽനിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കഞ്ചാവ് അയച്ച
ശേഷം അത് വാങ്ങാനായി കൊറിയർ ഏജൻസിയിൽ വന്നപ്പോഴാണ് അറസ്റ്റിലായത്. 22 വയസുള്ള വൈശാഖിനെ തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. 

ബെംഗളൂരുവിൽനിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയചച്ചത്. കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു കടത്ത്. വൈശാഖിന് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാൾ മുമ്പ് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെ തുടർന്ന് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്. 

ഈ സാഹചര്യത്തിലാണ് കൊറിയർ ഏജൻസിയിൽനിന്ന് വൈശാഖ് പാക്കറ്റ് വാങ്ങുന്നത് പൊലീസ് മനസിലാക്കിയത്. പാക്കറ്റ് തുറന്നപ്പോൾ കണ്ടത് 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവാണ്. മുമ്പും പല തവണ പ്രതി ഇത്തരത്തിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസ് പറയുന്നു.യുവാവിനെ വിശദമായി  ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Read More : മൂന്ന് വർഷം ഒരുമിച്ച്, ഒടുവിൽ കുക്കറുകൊണ്ട് തലക്കടിച്ച് കൊലപാതകം; ദേവയെ വൈഷ്ണവ് കൊന്നത് സംശയരോഗം മൂലം

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്