തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

By Web TeamFirst Published Oct 18, 2019, 5:12 PM IST
Highlights
  • ടെക്നോപാർക്ക്-കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ചതാണ് കഞ്ചാവ്
  • കാട്ടാക്കട, അമരവിള എക്സൈസ് റേഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ

തിരുവനന്തപുരം: ടെക്നോപാർക്ക്-കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി. 15 കിലോ കഞ്ചാവാണ് നെയ്യാറ്റിൻകര താലൂക്ക്  വെളളറട വില്ലേജിൽ നിരപ്പിൽ ദേശത്ത് കൂതാളി ശാന്തിഭവനിലെ  ജിനോ (22) യുടെ പക്കൽ നിന്നും പിടികൂടിയത്.

കഴക്കൂട്ടം എക്സൈസാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘത്തിന്റെ  വാഹന പരിശോധനക്കിടെയാണ് ബൈക്കിൽ വരികയായിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചിരുന്നത്. 

കാട്ടാക്കട, അമരവിള എക്സൈസ് റേഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ. കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസിന്റെ  നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.  ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

click me!