ഇടുക്കിയിൽ മാരക ലഹരിമരുന്നുകളുമായി യുവാക്കൾ പിടിയിൽ

Published : Mar 04, 2021, 03:41 PM IST
ഇടുക്കിയിൽ മാരക ലഹരിമരുന്നുകളുമായി യുവാക്കൾ പിടിയിൽ

Synopsis

എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.. 

ഇടുക്കി: അതിമാരക ലഹരിമരുന്നുകളുമായി മൂന്ന്  യുവാക്കൾ വട്ടവടയിൽ പിടിയിൽ. ഇന്നലെ വൈകിട്ട് വട്ടവട വില്ലേജിൽ പഴത്തോട്ടം - മമ്മൽ കരയിൽ  അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ രാസലഹരി വസ്തുക്കളായ എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ, ഉണക്ക കഞ്ചാവ്, മൊബൈൽ ഫോൺ, ഏഴായിരത്തി ഇരുന്നൂറ് രൂപ എന്നിവ സഹിതം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.

പഴത്തോട്ടത്ത് പ്രവർത്തിക്കുന്ന  മൊണ്ടാന ടെൻ്റ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാർട്ടിക്കിടയിൽ മാരക ലഹരി മരുന്നുകൾ വിതരണം നടക്കുന്നുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.. ഒരേക്കറിലധികം വരുന്ന ടെൻ്റ് ക്യാമ്പിൽ നാലു മണിക്കൂറിലധികം പരിശോധന നടത്തിയപ്പോഴാണ് 0.150 ഗ്രാം MDMA, 0.048 ഗ്രാംLSD, 3.390 ഗ്രാം ഹാഷിഷ് ഓയിൽ, 10gm ഗഞ്ചാവ് എന്നിവ ലഭിച്ചത്. 

ആലപ്പുഴ ജില്ലയിൽ കോമളപുരം വില്ലേജിൽ ആര്യാട് കരയിൽ വാളശ്ശേരി വീട്ടിൽ സാജിദ് (25), മാമ്മൂട് കരയിൽ കളരിക്കൽ വീട്ടിൽ മുഹമ്മദ് ഷാദുൽ (22), എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി - അത്താണി കരയിൽ ശ്രീരംഗം വീട്ടിൽ ശ്രീകാന്ത് (32 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന മയക്കുമരുന്നുകൾ ഓൺലൈനിലൂടെ ടെൻറ് ബുക്ക് ചെയ്തെത്തുന്ന യുവാക്കൾക്കാണ് വിൽപ്പന നടത്തിയിരുന്നത്.

കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുന്നതാണെന്ന് എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ടി വി സതീഷ്, കെ വി പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ജോസ്‌ പി, ഡ്രൈവർ ശരത് എസ് പി എന്നിവരാണ് പങ്കെടുത്തത്. തൊണ്ടി സാധനങ്ങൾ ഉൾപ്പെടെ പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം