ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത്; യുവാവ് പിടിയില്‍

Published : Aug 10, 2023, 06:25 PM IST
ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത്; യുവാവ് പിടിയില്‍

Synopsis

ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ട് വന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്.

ആലപ്പുഴ: വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മണ്ണഞ്ചേരി കുമ്പളത്ത് വെളി വീട്ടില്‍ ബഷീറിന്റെ മകന്‍ റിയാസിനെയാണ് (23) കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ട് വന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ കെ അനില്‍, കെ ഐ ആന്റണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷഫീക്ക്, റെനീഷ് എം ആര്‍, നൗഫല്‍ എ, ബിയാസ് ബി എം, മുസ്തഫ എച്ച് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമില എന്നിവര്‍ ഉണ്ടായിരുന്നു.


സ്‌കൂട്ടറില്‍ കറങ്ങി കഞ്ചാവ് വില്‍പ്പന; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

തിരുവനന്തപുരം: വില്‍പ്പനയ്ക്കായി എത്തിച്ച ഒന്നരകിലോയിലധികം കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം പള്ളിത്തുറ സ്വദേശിയും വെങ്ങാനൂര്‍ ചാവടി നട മുള്ളുവിളയില്‍ വാടകയ്ക്ക് താമസിക്കുന്ന എഡ്വിനെ (42) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. ബീമാപള്ളിയില്‍ നിന്ന് സ്‌കൂട്ടറില്‍ കൊണ്ടുവരുകയായിരുന്ന കഞ്ചാവാണ് പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടിയത്. പൊലീസിനെ കണ്ട് സ്‌കൂട്ടറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്നു. വെങ്ങാനൂരിലെ ഇയാളുടെ വീടിന് സമീപം വച്ച് പൊലീസ് സംഘം ബലംപ്രയോഗിച്ച് പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച് സ്‌കൂട്ടറും പിടിച്ചെടുത്തു.

വെങ്ങാനൂര്‍ മേഖലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ജി.വിനോദ്, എസ്. ഹര്‍ഷകുമാര്‍, സി.പി.ഒ.മാരായ രാമു, ധനീഷ്, നിഷസ്, അജേഷ്, സുജിത് എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

'പാര്‍ട്ടിക്ക് വേണ്ടി ഞാൻ പണം വാങ്ങി, തുക ഓര്‍മ്മയില്ല'; ഒടുവിൽ സമ്മതിച്ച് ചെന്നിത്തല
 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം