
എടപ്പാൾ: വിമാനയാത്രയുടെ ടിക്കറ്റ് നിരക്കുകള്‍ കുതിച്ച് പായുന്നതിനിടെ പ്രവാസികളെ തട്ടിച്ച് വന്‍തുക തട്ടിയെടുത്ത യുവാവ് പിടിയില്‍. നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്രയ്ക്ക് വെറും 42,000 രൂപയെന്ന് വാഗ്ദാനം നൽകി പ്രവാസികളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയ യുവാവാണ് പിടിയിലായിട്ടുള്ളത്. എടപ്പാൾ കാലടി വടക്കത്ത് വളപ്പിൽ സുഹൈലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗൾഫിൽ സ്‌കൂളുകൾക്ക് അവധിക്കാലമായതിനാൽ വിമാക്കമ്പനികൾ കഴുത്തറുപ്പൻ നിരക്കാണ് പ്രവാസികളിൽ നിന്ന് ഈടാക്കിയിരുന്നതെന്ന് പരാതികള്‍ വ്യാപകമായിരുന്നു. ഒരു ഭാഗത്തേക്കുള്ള യാത്രക്ക് പോലും അര ലക്ഷത്തിലേറെ രൂപയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇതോടെയാണ് പ്രതി പുത്തൻ തട്ടിപ്പുമായി രംഗത്തിറങ്ങിയത്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വെറും 42000 രൂപക്ക് നൽകാമെന്ന സുഹൈലിന്റെ വാഗ്ദാനം വിശ്വസിച്ച് പണം നൽകിയവരാണ് കബളിപ്പിക്കപ്പെട്ടത്.
ഇതിന് മുമ്പും സേവനം ലഭിച്ചിട്ടുള്ളതിനാലാണ് പലരും ഇയാളെ വിശ്വസിച്ചത്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന വിവരം സുഹൃത്തുക്കൾ പരസ്പരം പങ്കുവെച്ചതോടെ ടിക്കറ്റിന് ആവശ്യക്കാരേറുകയായിരുന്നു. അതോടെ കൂടുതൽ ഇരകൾ സുഹൈലിന്റെ കെണിയിൽപ്പെടുകയായിരുന്നു. മടക്കയാത്ര ഉൾപ്പെടുന്ന പാക്കേജിനും ഒരു ഭാഗത്തേക്കുള്ള യാത്രക്കും പണം നൽകിയവരും ഇരകളിലുണ്ട്. രണ്ടും മൂന്നും അംഗങ്ങളുള്ള കുടുംബങ്ങൾ നാട്ടിൽ വന്ന് തിരിച്ച് പോകുന്നതിന് ലക്ഷങ്ങൾ വേണ്ടിവരുന്നതിനാലാണ് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് കിട്ടുമെന്ന് കരുതിയ പ്രവാസികളാണ് വഞ്ചിതരായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam