തൃശ്ശൂരിൽ ​ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Web Desk   | Asianet News
Published : Apr 29, 2020, 08:11 PM IST
തൃശ്ശൂരിൽ ​ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Synopsis

ഉച്ചകഴിഞ്ഞ് നാലരയോടെയാണ് സംഭവം. പ്രതികളും വിഷ്ണുവും തമ്മിൽ മുൻവൈരാ​ഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീർക്കാം എന്ന് പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. 

തൃശ്ശൂർ: തൃശ്ശൂർ കാറളത്ത് ​ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു വാഹിദ് (22) ആണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് നാലരയോടെയാണ് സംഭവം. പ്രതികളും വിഷ്ണുവും തമ്മിൽ മുൻവൈരാ​ഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീർക്കാം എന്ന് പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. പള്ളത്തിന് അടുത്തുള്ള ഇത്തിൾകുന്ന് പാടത്തേക്ക് ഇവരെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.  കുപ്രസിദ്ധ ഗുണ്ടയായ കാറളം കണ്ണന്റെ നേതൃത്വത്തിലുള്ള പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പരിക്കേറ്റവര്‍ പൊലീസിനോട് പറഞ്ഞു. 
 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും