കണ്ണൂരിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടിൽ കയറി കുത്തി യുവാവ്

Published : Oct 12, 2022, 10:43 PM IST
കണ്ണൂരിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടിൽ കയറി കുത്തി യുവാവ്

Synopsis

മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23-കാരനാണ് പെണ്‍കുട്ടിയേയും അമ്മയേയും കുത്തിപരിക്കേൽപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കണ്ണൂര്‍: സംസ്ഥാനത്ത് പ്രണയപ്പക മൂത്ത് വീണ്ടും ക്രൂരകൃത്യം. കണ്ണൂര്‍ ന്യൂമാഹി ഉസ്സൻമൊട്ടയിലാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയേയും  മാതാവിനേയും യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചത്. ന്യൂമാഹി എം.എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂര്‍ണ എന്നിവര്‍ക്കാണ് കുത്തേറ്റത്. 

മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23-കാരനാണ് പെണ്‍കുട്ടിയേയും അമ്മയേയും കുത്തിപരിക്കേൽപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി മാഹി, തലശ്ശേരി ഭാഗങ്ങളിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു. പ്രതി ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന സൂചന. 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും