
തൃശ്ശൂർ: ഏഴു വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ച ചാലിശ്ശേരി സ്വദേശി പിടിയിൽ. തൃത്താല പോലീസാണ് ഇയാളെ പിടികൂടിയത്. ഏഴ് വയസുകാരനെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച കേസിലെ പ്രതി ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി സിറാജുദ്ദീൻ (30) ആണ് പിടിയിലായത്. ജൂൺ മാസം 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ ആയിരുന്നു ആറാം തിയ്യതി ആണ് കൂറ്റനാട് വെച്ച് തൃത്താല സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെത്തുടർന്നായിരുന്നു പൊലീസ് നടപടികൾ, പ്രതിയെ കോടതിയിൽ ഹാജരാക്കി ഒറ്റപ്പാലം ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Read more: ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍ അറസ്സിൽ
ട്രെയിൻ കയറാൻ സഹായം ചോദിച്ചു, പെൺകുട്ടിയെ ആളൊഴിഞ്ഞിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചു
ദില്ലി: ദില്ലി റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ കയറാൻ പോയ 17-കാരിയെ പീഡനത്തിനിരയാക്കി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനായി സഹായം തേടിയ പതിനേഴുകാരിയെ വഴിയോര കച്ചവടക്കാരാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കബളിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ തിലക് പാലത്തിന് സമീപത്തുവച്ചാണ് ക്രൂരമായ പീഡിപ്പിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ വഴിയോര കച്ചവടക്കാരായ ഫരീദാബാദ് സ്വദേശി ഹർദീപ് നഗർ (21), ആഗ്ര ജില്ലയിലെ രാഹുൽ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി റെയില്‍വേ സ്റ്റേഷനുകളില്‍ കുടിവെള്ളം വില്‍ക്കുന്നവരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
സുഹൃത്തായ ദീപക്കിനൊപ്പമാണ് പെണ്‍കുട്ടി തിങ്കളാഴ്ച ദില്ലിയിലെത്തിയത്. എന്നാല്‍ ദീപക് പെണ്‍കുട്ടിയോട് വഴക്കിട്ട് തിരികെ പോയി. ഒറ്റയ്ക്കായ പെൺകുട്ടി സ്റ്റേഷനടുത്തുള്ള ഓവർബ്രിഡ്ജിൽ ഇരിക്കുമ്പോഴാണ് പ്രതികളെ കാണുന്നത്. തനിക്ക് ഗുജറാത്തിലേക്ക് പോകാനായുള്ള ട്രെയിനില്‍ കയറാന്‍ സഹായിക്കണമെന്ന് പെണ്‍കുട്ടി ഇവരോട് ആവശ്യപ്പെട്ടു. ഈ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കിട്ടില്ലെന്നും മറ്റൊരു സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറ്റിവിടാമെന്നും പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ വിളിച്ച് കൊണ്ടുപോവുകയായിരുന്നു.
Read more: മിന്നുന്ന മീശ പിരിയും ഫിൽട്ടറും പൊന്നാകണമെന്നില്ല, മുന്നറിയിപ്പുമായി കേരള പൊലീസ്
തുടർന്ന് തിലക് പാലത്തിന് സമീപം ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. ഒടുവില്‍ പെണ്‍കുട്ടി കരഞ്ഞ് പറഞ്ഞതോടെ ഇരുവരും കുട്ടിയെ റെയിവേ സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ മടങ്ങിവന്ന പെണ്‍കുട്ടിയുടെ സുഹൃത്ത് പ്രതികളെ കാണുകയും. പെണ്‍കുട്ടിയെ തനിച്ചാക്കി പോയതിനെ ചൊല്ലി പ്രതികള്‍ ദീപക്കുമായി വഴക്കിട്ടു. യുവാക്കള്‍ വഴക്കിടുന്നത് കണ്ടെത്തിയ പൊലീസ് പെട്രോള്‍ സംഘം മൂന്ന് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്താവുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam