
കൊച്ചി: അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കഞ്ചാവെത്തിച്ച് (Cannabis) വിൽപ്പന നടത്തിയിരുന്ന യുവാക്കൾ അറസ്റ്റിൽ. തേവക്കൽ സ്വദേശി വൈശാഖ്, കങ്ങരപ്പടി സ്വദേശി ഷാജഹാൻ, കളമശ്ശേരി (Kalamasseri) സ്വദേശികളായ സുമൽ വർഗീസ്, വർഗീസ് എന്നിവരെയാണ് തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു.
ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികൾ അറസ്റ്റിലായത്. സംഘമായാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു
രാജമുദ്രിയിൽ നിന്നുമുള്ള അന്‍പതോളം കഞ്ചാവ് പൊതികളുമായി 'ഇമ്പാല മജീദ്' പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട ഒരാൾ പിടിയിലായി. കോഴിക്കോട് കോളത്തറ കണ്ണാടി കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല മജീദ് - 55) ആണ് കസബ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫും) സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തത്.
മുന്നൂറ് ഗ്രാം കഞ്ചാവുണ്ടായിരുന്നു. അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കിയാണ് ഇത്തരം പാക്കറ്റുകൾ വിൽപന നടത്തുന്നത്. ആന്ധ്രയിലെ രാജമുദ്രിയിൽ നിന്നും ഇടനിലക്കാരാണ് കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരിൽ എത്തിക്കുന്നത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന നാല് കിലോഗ്രാം കഞ്ചാവ് ഡൻസാഫിൻ്റെ നേതൃത്വത്തിൽ എലത്തൂർ പൊലീസ് പിടികൂടിയതിനു പുറകെയാണ് ഈ അറസ്റ്റ്. അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കസബ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡൻസാഫ് അംഗമായ കാരയിൽ സുനോജ്, കസബ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.സജീവൻ, പി.മനോജ്, എ. അജയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam