രാജമുദ്രിയിൽ നിന്നുമുള്ള അന്‍പതോളം കഞ്ചാവ് പൊതികളുമായി 'ഇമ്പാല മജീദ്' പിടിയില്‍

Published : Mar 28, 2022, 08:33 AM IST
രാജമുദ്രിയിൽ നിന്നുമുള്ള  അന്‍പതോളം കഞ്ചാവ് പൊതികളുമായി 'ഇമ്പാല മജീദ്' പിടിയില്‍

Synopsis

അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കിയാണ് ഇത്തരം പാക്കറ്റുകൾ വിൽപന നടത്തുന്നത്. ആന്ധ്രയിലെ രാജമുദ്രിയിൽ നിന്നും ഇടനിലക്കാരാണ് കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരിൽ എത്തിക്കുന്നത്. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട ഒരാൾ  പിടിയിലായി. കോഴിക്കോട് കോളത്തറ കണ്ണാടി കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല മജീദ് - 55) ആണ് കസബ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫും) സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തത്.

മുന്നൂറ് ഗ്രാം കഞ്ചാവുണ്ടായിരുന്നു. അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കിയാണ് ഇത്തരം പാക്കറ്റുകൾ വിൽപന നടത്തുന്നത്. ആന്ധ്രയിലെ രാജമുദ്രിയിൽ നിന്നും ഇടനിലക്കാരാണ് കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരിൽ എത്തിക്കുന്നത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന നാല് കിലോഗ്രാം കഞ്ചാവ് ഡൻസാഫിൻ്റെ നേതൃത്വത്തിൽ എലത്തൂർ പൊലീസ് പിടികൂടിയതിനു പുറകെയാണ് ഈ അറസ്റ്റ്. അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.  കസബ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.  ഡൻസാഫ് അംഗമായ കാരയിൽ സുനോജ്, കസബ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.സജീവൻ, പി.മനോജ്, എ. അജയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേനെ കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്ത്; കൊല്ലത്ത് ദമ്പതികൾ പിടിയിൽ

പിഞ്ച് കുഞ്ഞിനെ മറയാക്കി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘം കൊല്ലത്ത് പിടിയില്‍. 25 കിലോ കഞ്ചാവുമായി  ദമ്പതികള്‍ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കുടുംബാംഗങ്ങള്‍ എന്ന വ്യാജേനയാണ്   വിശാഖപട്ടണത്ത് നിന്ന് പ്രതികള്‍ കാറില്‍ കഞ്ചാവ് കടത്തിയത്. വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കാണ് കാറിൽ ദമ്പതികൾ കഞ്ചാവ് കൊണ്ടുവന്നത്. രണ്ട് വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയായിരുന്നു കഞ്ചാവ് കടത്ത്. 

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പോലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ടി.ജയകുമാറിൻ്റെ കീഴിലുള്ള സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫ്) ചേർന്ന് നടത്തിയ റെയ്ഡിൽ പിടികൂടിയത്. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്