
മംഗളൂരു: കർണാടക സുള്ള്യ ബെല്ലാരെയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികളുടെ കേരള ബന്ധവും അന്വേഷിക്കുന്നു. മംഗളൂരുവില്‍ ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിക്കൊന്നത്. യുവമോര്‍ച്ച മംഗളൂരു ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരുവാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ എത്തിയതെന്ന് സംശയിക്കുന്ന കേരളാ രജിസ്ട്രേഷനിലുള്ള ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് വ്യക്തമാക്കി. കേരള കര്‍ണാടക അതിര്‍ത്തിക്ക് സമീപം ബെല്ലാരെയിലാണ് ദാരുണ കൊലപാതകം നടന്നത്. സ്ഥലത്ത് കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍ ഇന്നലെ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വളഞ്ഞ് വെട്ടിവീഴ്ത്തുകയായിരുന്നു.
യുവമോർച്ച നേതാവിനെ വധിച്ചത് കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയവര്‍; നിര്‍ണായക കണ്ടെത്തല്‍
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികളെത്തിയതെന്നാണ് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഷനുള്ള ബൈക്ക് പൊലീസ് കസ്റ്റിഡിയിലെടുത്തു കഴിഞ്ഞു.
പ്രതികളുടെ കേരളാ ബന്ധവും പൊലീസ് പരിശോധിക്കുകയാണ്. മുംഗളൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയാണ് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുളിയ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബിജെപി ഹര്‍ത്താല്‍ നടത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ ബന്ധമുള്ള യുവാവ് മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണോ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ കര്‍ണാടക മുഖ്യമന്ത്രി, പ്രവീണിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡയില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read Also; യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam