Latest Videos

2200 വർഷം പഴക്കമുള്ള ശവകുടീരം, കണ്ടെത്തിയത് വെള്ളത്തിനടിയിൽ, ആവേശകരം ഈ കണ്ടെത്തലെന്ന് ​ഗവേഷകർ..!

By Web TeamFirst Published Jan 1, 2024, 3:59 PM IST
Highlights

ഉത്ഖനന പദ്ധതിക്ക് നേതൃത്വം നൽകിയ ഹുവാങ് വെയ് പറയുന്നത് അനുസരിച്ച്  ഈ കണ്ടെത്തലിൽ ഏറ്റവും അധികം ആവേശം ഉണർത്തുന്നത് വലിയ തോതിലുള്ള പുരാവസ്തുക്കൾ മാത്രമല്ല, ശ്മശാനത്തിന്റെ കൃത്യമായ രേഖയെ സൂചിപ്പിക്കുന്ന ശ്മശാന വസ്തുക്കളുടെ ഒരു ലിസ്റ്റ് കൂടിയുണ്ട് എന്നതാണ്.

ചൈനയിലെ പുരാവസ്തു ഗവേഷകർ തെക്കുപടിഞ്ഞാറൻ ചൈനയിലെ ആദ്യകാല പാശ്ചാത്യ ഹാൻ രാജവംശത്തിന്റെ (ബിസി 202 - എഡി 25) ശവകുടീരം കണ്ടെത്തി. 2200 വർഷത്തെ പഴക്കമുള്ള ശവകുടീരമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. ഇതിൻറെ നിർമ്മാണം നടത്തിയത് 193 ബിസിയിൽ ആണെന്ന് ശവകുടീരത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതായും പുരാവസ്തു ശാസ്ത്രജ്ഞർ പറഞ്ഞു.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനിടെയാണ് ഈ സ്ഥലം കണ്ടെത്തിയത്. സർക്കാർ ഉടമസ്ഥതയിലുള്ള സിൻ‌ഹുവ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശവകുടീരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇതിനുള്ളിൽ നിന്നും കണ്ടെത്തിയ ശവസംസ്കാരവസ്തുക്കളും മരത്തിൻറെ ശവപ്പെട്ടികൾക്കും തകരാറുകൾ ഒന്നും സംഭവിക്കാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശവകുടീരം വെള്ളത്തിനടിയിൽ ആയിരുന്നതുകൊണ്ടാവാം കാര്യമായ കേടുപാടുകൾ ഇവയ്ക്ക് സംഭവിക്കാത്തത് എന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തൽ. ഖനനത്തിൽ ശാസ്ത്രജ്ഞർ 600 പുരാവസ്തുക്കൾ കണ്ടെത്തി. അതിൽ ലാക്വർ, മരം, മുള, വെങ്കലം, മണ്ണ് എന്നിവയിൽ  നിർമ്മിച്ച വിവിധ വസ്തുക്കൾ ഉൾപ്പെടുന്നു.

ഉത്ഖനന പദ്ധതിക്ക് നേതൃത്വം നൽകിയ ഹുവാങ് വെയ് പറയുന്നത് അനുസരിച്ച്  ഈ കണ്ടെത്തലിൽ ഏറ്റവും അധികം ആവേശം ഉണർത്തുന്നത് വലിയ തോതിലുള്ള പുരാവസ്തുക്കൾ മാത്രമല്ല, ശ്മശാനത്തിന്റെ കൃത്യമായ രേഖയെ സൂചിപ്പിക്കുന്ന ശ്മശാന വസ്തുക്കളുടെ ഒരു ലിസ്റ്റ് കൂടിയുണ്ട് എന്നതാണ്. ശവകുടീരത്തിലെ 193 ബിസി എന്ന രേഖപ്പെടുത്തൽ കണ്ടെത്തലുകൾക്ക് കൂടുതൽ വ്യക്തത നൽകുന്നു. പാശ്ചാത്യ ഹാൻ കാലഘട്ടത്തിലെ ശ്മശാന ചടങ്ങുകളെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ പുരാവസ്തുക്കൾ ഉപയോഗിക്കും. ഒപ്പം ആ കാലഘട്ടത്തിലെ കൂടുതൽ പ്രശസ്തമായ പുരാവസ്തുക്കളുമായി താരതമ്യ വിശകലനത്തിനായി അവ പ്രയോജനപ്പെടുത്തുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!