സൗന്ദര്യം ഒരു ശാപമാകുന്നു, ഈ പുരുഷന്മാരെ കൊണ്ട് രക്ഷയില്ല, പരിഭവവുമായി മോഡൽ

Published : Jun 30, 2021, 03:56 PM ISTUpdated : Jul 01, 2021, 09:40 AM IST
സൗന്ദര്യം ഒരു ശാപമാകുന്നു, ഈ പുരുഷന്മാരെ കൊണ്ട് രക്ഷയില്ല, പരിഭവവുമായി മോഡൽ

Synopsis

ഇത് തന്നെ വളരെ അസ്വസ്ഥയാക്കുന്നുവെന്നും, ചിലരെ എത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും, പിന്നെയും വിടാതെ പിന്തുടരുന്നുവെന്നും അവൾ പറഞ്ഞു. 

സൗന്ദര്യം കാരണം പുരുഷന്മാർ പുറകെ നടന്നു ശല്യപ്പെടുത്തുന്നുവെന്ന് മോഡലായ കോന്നി ഹൗക്ക്. തന്റെ സൗന്ദര്യം തനിക്ക് തന്നെ ഒരു ശാപമാകുന്നുവെന്നാണ് അവളുടെ അവകാശവാദം. തന്റെ ഡോക്ടർ പോലും അതിൽ നിന്ന് വ്യത്യസ്തനല്ല എന്നവൾ കൂട്ടിച്ചേർത്തു. ഓസ്ട്രിയയിലെ വിയന്നയിൽ നിന്നുള്ള മോഡലായ കോന്നി ഹോക്ക്, പുരുഷന്മാർ ദിവസവും തന്നെ ശല്യപ്പെടുത്തുന്ന അനുഭവം മിററിനോട് പങ്കുവയ്ക്കുന്നു. തന്റെ മോഡലിംഗ് കരിയറിൽ നിന്ന് അവൾ ഒരു വർഷം സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. എന്നിരുന്നാലും ഈ 29 -കാരിയ്ക്ക് പുറത്തിറങ്ങാൻ മടിയാണ്. "എനിക്ക് ജിമ്മിൽ പോകാനോ, ഷോപ്പിംഗ് നടത്താനോ, ഡോക്ടറുടെ അടുത്തേക്ക് പോകാനോ കഴിയുന്നില്ല. പോകുന്നിടത്തെല്ലാം എന്നെ പുരുഷന്മാർ ശല്യപ്പെടുത്തുന്നു" അവൾ പറഞ്ഞു.  

ഇത് തന്നെ വളരെ അസ്വസ്ഥയാക്കുന്നുവെന്നും, ചിലരെ എത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും, പിന്നെയും വിടാതെ പിന്തുടരുന്നുവെന്നും അവൾ പറഞ്ഞു. ചിലപ്പോൾ സഹികെട്ട് ചിലരെ വിലക്കിയാൽ അവർ ആക്രമണാകാരികളായി മാറുന്നു. നിങ്ങൾ വെറും ഒരു വൃത്തികെട്ടവളാണ് എന്ന് തന്റെ മുഖത്തു നോക്കി പറയാൻ അവർ മുതിരുന്നുവെന്നും അവൾ പറഞ്ഞു. നിരന്തരമായ ഈ പൊതുജന ശ്രദ്ധ ഭയപ്പെടുത്തുന്നതാണെന്ന് കോന്നി കൂട്ടിച്ചേർത്തു, പ്രത്യേകിച്ചും രാത്രികളിൽ. ഒരിക്കൽ അലർജി പിടിപ്പെട്ട് തീരെ വയ്യാതെ അവസ്ഥയിൽ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടറും തന്നോട് കൊഞ്ചിക്കുഴഞ്ഞതായി മോഡൽ വിവരിക്കുന്നു. "അലർജി മൂലം എന്റെ ചെവി വീർത്തും ചുവന്നുമിരുന്നു. വളരെ അധികം ബുദ്ധിമുട്ടുന്ന ആ സമയത്തും ഡോക്ടറുടെ ഇത്തരം പ്രവൃത്തികൾ എന്നെ അങ്ങേയറ്റം വേദനിപ്പിച്ചു" അവൾ പറയുന്നു. തന്റെ ബുദ്ധിമുട്ടുകൾ കേൾക്കുമ്പോൾ പലർക്കും ഒരു താമശയാണെന്നും, എന്നാൽ, താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് തനിക്ക് മാത്രമേ അറിയൂ എന്നും അവൾ പറഞ്ഞു.  

"ചിലപ്പോൾ അത്യാവശ്യമായി എവിടെയെങ്കിലും പോവുകയാണെങ്കിൽ, അതിനിടയിൽ ആളുകൾ വന്ന് സംസാരിക്കും. തിരക്കാണ് എന്ന് പറഞ്ഞാലൊന്നും അവർക്ക് മനസ്സിലാകില്ല," അവൾ വിശദീകരിച്ചു.  തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @connyhawk -ൽ 400,000 ഫോളോവേഴ്‌സ് ഉണ്ട് കോന്നിയ്ക്ക്. ഇൻസ്റ്റാഗ്രാമിലെ തന്റെ ചൂട് ചിത്രങ്ങൾ കാണുന്ന പുരുഷന്മാർ താൻ അത്തരത്തിലുള്ള ഒരുവളാണ് എന്ന് തെറ്റിദ്ധരിക്കുന്നു. "അത് അവർക്കുള്ള ഒരു ക്ഷണമായി അവർ കാണുന്നു. എന്നാൽ അത് ശരിയല്ല. ഞാൻ ഒരു മോഡലായിരിക്കാം. പക്ഷേ അത് മറ്റേതൊരു ജോലിയെയും പോലെ ഒന്ന് മാത്രമാണ്" അവൾ പറയുന്നു.   

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്