Latest Videos

ചോരകുടിക്കുന്ന കൊതുകിനെ കൊല്ലുന്നത് പോലും പാപമായി കരുതുന്ന രാജ്യത്തെ കുറിച്ച് അറിയാമോ?

By Web TeamFirst Published Oct 13, 2023, 4:50 PM IST
Highlights

എന്നാൽ, ഇങ്ങനെ ഇവയെ ഒന്നും കൊല്ലാത്തത് കാരണം കൊണ്ട് തന്നെ മലേറിയ, ഡെങ്കി എന്നിവയും വലിയ തോതിൽ രാജ്യത്തെ അലട്ടിയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

നമുക്ക് മറ്റൊരാളെ കൊല്ലാനുള്ള അവകാശമില്ല. അതുപോലെ തന്നെ ചില രാജ്യങ്ങളിൽ ചില ജീവികളെ കൊല്ലുന്നതും നിയമവിരുദ്ധമാണ്. എന്നാൽ കൊതുകിനെ കൊല്ലരുത് എന്ന് പറയുന്ന രാജ്യമുണ്ടോ? അതേ ഒരുറുമ്പിനെ പോലും നോവിക്കരുത് എന്ന് നാം പറയാറുണ്ട്. എങ്കിലും അതൊന്നും പ്രാവർത്തികമാകാറില്ല. പക്ഷേ, അത് അതുപോലെ വിശ്വസിച്ചിരുന്ന, പ്രാവർത്തികമാക്കിയിരുന്ന രാജ്യമുണ്ട് -ഭൂട്ടാൻ. ഇവിടെ ശരീരത്തിൽ വന്നിരുന്ന് രക്തം കുടിക്കുന്ന കൊതുകിനെ പോലും കൊല്ലാറില്ലത്രെ. 

അതിന് കാരണമായി പറയുന്നത്, ഭൂട്ടാൻ ഒരു ബുദ്ധമത രാജ്യമാണ്. അവരുടെ മതവിശ്വാസം അനുസരിച്ച് ഏതെങ്കിലും ജീവിയെ കൊല്ലുന്നത് പാപമാണ്. അതിനി എത്ര ചെറിയ ജീവിയായാലും എത്ര വലിയ ജീവിയായാലും. അവിടെ സർക്കാരിന്റെ നേതൃത്വത്തിലുള്ള കീടനാശിനി തളിക്കൽ പോലും നിർത്തിവച്ചിട്ടുണ്ടത്രെ. കാരണം, കീടനാശിനി തളിച്ചാൽ കൊതുകുകൾ ചാവുമല്ലോ? ഏത് ജീവിയെ കൊല്ലുന്നതും പാപമാണ് എന്നാണ് ബുദ്ധമത വിശ്വാസികളായ ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നത്. 

എന്നാൽ, ഇങ്ങനെ ഇവയെ ഒന്നും കൊല്ലാത്തത് കാരണം കൊണ്ട് തന്നെ മലേറിയ, ഡെങ്കി എന്നിവയും വലിയ തോതിൽ രാജ്യത്തെ അലട്ടിയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാൽ പോലും പലപ്പോഴും ജനങ്ങൾ കീടനാശിനികളോ മറ്റോ തളിക്കാൻ വിസമ്മതിക്കുകയാണ് ചെയ്യുന്നത്. അതുപോലെ മിക്കവാറും ആളുകൾ ചെളിയും ചാണകവും അവരുടെ വീടുപണിയിൽ ഉപയോ​ഗിക്കുന്നു. അത് കൊതുകുകൾ അടക്കം ജീവികൾ വരാതിരിക്കുന്നതിന് സഹായിക്കും എന്നാണ് പറയുന്നത്. 

എന്നാൽ, ലോകം മാറുന്നതിനനുസരിച്ചുള്ള മാറ്റം ഭൂട്ടാനിലും കാണാം. ഇന്ന് ജനങ്ങൾ മാറിച്ചിന്തിക്കുകയും കൊതുകുകളെ പോലുള്ള ജീവികളെ കൊല്ലുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. രോ​ഗങ്ങളെ തടയുന്നതിന് ഇത് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ. 

വായിക്കാം: 70 -കാരൻ ഭർത്താവിന് 28 -കാരി ഭാര്യ, പണം കണ്ട് പ്രണയിച്ചതല്ലേ എന്ന് സോഷ്യൽമീഡിയ, ചുട്ട മറുപടിയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 
 

click me!