വരനും വധുവുമില്ല, പകരം ആഘോഷങ്ങളെല്ലാമുണ്ട്, ഈ വ്യാജവിവാഹത്തിൽ പങ്കെടുക്കാൻ ടിക്കറ്റെടുത്താൽ മതി

Published : Jul 04, 2025, 11:57 AM IST
Representative image

Synopsis

ഈ വ്യാജ വിവാഹാഘോഷത്തിൽ ഒരു വരനും വധുവും ഉണ്ടാവില്ല എന്നേ ഉള്ളൂ. മറിച്ച് വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും ഇതിൽ ഉണ്ടാകും എന്നാണ് പറയുന്നത്.

വിവാഹത്തിന്റെ ആഘോഷങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. അണിഞ്ഞൊരുങ്ങാനും നൃത്തം വയ്ക്കാനും എല്ലാവരുടെയും കൂടെ അടിച്ചു പൊളിക്കാനും ഒക്കെ വേണ്ടിയായിരിക്കും അത്. അതിനായി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവാഹത്തിന് വേണ്ടി കാത്തിരിക്കുന്നവരും ഇഷ്ടം പോലെയുണ്ട്. എന്നാൽ, ഇപ്പോൾ വരനും വധുവും ഇല്ലാതെ തന്നെ വിവാ​ഹത്തിന്റെ ആഘോഷങ്ങൾ നടക്കും എന്നാണ് പറയുന്നത്. അതേ, ദില്ലിയിലൊക്കെ ഇപ്പോൾ ഈ വ്യാജ വിവാഹങ്ങൾ (Fake Wedding) ഉണ്ടത്രെ.

ഈ വ്യാജ വിവാഹാഘോഷത്തിൽ ഒരു വരനും വധുവും ഉണ്ടാവില്ല എന്നേ ഉള്ളൂ. മറിച്ച് വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും ഇതിൽ ഉണ്ടാകും എന്നാണ് പറയുന്നത്. നമുക്ക് ഇഷ്ടമുള്ള പാർട്ടി വെയറുകളും മറ്റും തെരഞ്ഞെടുക്കുകയും ഒരു വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെ ഒരുങ്ങുകയും ഒക്കെ ചെയ്യാം ഈ വ്യാജവിവാഹത്തിനും.

ഇനി ഈ വ്യാജവിവാഹത്തിൽ പങ്കെടുക്കാൻ എന്താണ് വേണ്ടത് എന്നല്ലേ? അതിനായി കാശ് കൊടുത്തു ടിക്കറ്റ് ബുക്ക് ചെയ്യണം. അതേ ദില്ലിയിലെ ഈ വിവാഹത്തിനുള്ള ടിക്കറ്റ് ബുക്ക് മൈ ഷോയിൽ ലഭ്യമാകും.

അതിനായി ആദ്യം ചെയ്യേണ്ടത് ബുക്ക് മൈ ഷോ എടുക്കുകയാണ്. ശേഷം ഫേക്ക് വെഡ്ഡിം​ഗ് (Fake Wedding) എന്ന് സെലക്ട് ചെയ്യുക. ശേഷം നമുക്ക് ഇഷ്ടമുള്ള ദിവസം നോക്കി ഒരു ടിക്കറ്റ് അങ്ങെടുക്കുക.

എന്തായാലും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിവാഹം എന്ന് പറയുന്നത് വൻ ആഘോഷമാണ് പലപ്പോഴും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോഷം. അതിന്റെ ആരവം ഒന്ന് വേറെ തന്നെയാണ്. അതിനാൽ തന്നെ വിവാഹാഘോഷത്തിൽ അടുത്തൊന്നും പങ്കെടുക്കാനാവില്ല എന്ന് വിഷമിച്ച് നിൽക്കുന്നവർക്ക് ഇങ്ങനെ വിവാഹത്തിന്റെ തീമിൽ നടക്കുന്ന പാർട്ടികളിൽ പങ്കെടുക്കുന്നത് വൻ ആഘോഷം തന്നെ ആവും അല്ലേ?

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്