പി.എസ്. ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജിക്ക്

Published : Aug 07, 2025, 07:42 PM ISTUpdated : Aug 07, 2025, 07:43 PM IST
Jithesh Ji

Synopsis

അപേക്ഷകള്‍ സ്വീകരിക്കാതെ അര്‍ഹരായവരെ കണ്ടെത്തുന്ന രീതിയാണ് ബാനർജി പുരസ്‌കാര നിര്‍ണയത്തിന് ജൂറി ഇക്കുറിയും സ്വീകരിച്ചത്.

കൊല്ലം: അന്തരിച്ച പ്രശസ്ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പി.എസ്. ബാനര്‍ജി പുരസ്‌കാരത്തിന് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരനും സചിത്ര പ്രഭാഷകനും 'വരയരങ്ങ്' തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഓഗസ്റ്റ് 15 ന് വൈകിട്ട് ഏഴുമണിക്ക് 'ഓര്‍മ്മയില്‍ ബാനര്‍ജി' എന്ന പേരില്‍ ശാസ്താംകോട്ട, ഭരണിക്കാവ് 'തറവാട്' ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യമന്ത്രി ഡോ. കെ. എൻ. ബാലഗോപാൽ പുരസ്‌കാരം സമ്മാനിക്കും. രണ്ട് കോടി ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളിയെന്ന സോഷ്യൽ മീഡിയ റെക്കോർഡിനുടമയാണ് ജിതേഷ്ജി. 

അപേക്ഷകള്‍ സ്വീകരിക്കാതെ അര്‍ഹരായവരെ കണ്ടെത്തുന്ന രീതിയാണ് ബാനർജി പുരസ്‌കാര നിര്‍ണയത്തിന് ജൂറി ഇക്കുറിയും സ്വീകരിച്ചത്. അര്‍ഹരായ 10 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി അതിൽനിന്നാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്