കടുത്ത മഞ്ഞിൽ അർദ്ധനഗ്നരായി ശരീരത്തിൽ ഐസ് കട്ട വെച്ച് പാട്ടും നൃത്തവും; അപൂർവം ഈ ആചാരങ്ങൾ

Published : Mar 03, 2025, 10:12 PM IST
കടുത്ത മഞ്ഞിൽ അർദ്ധനഗ്നരായി ശരീരത്തിൽ ഐസ് കട്ട വെച്ച് പാട്ടും നൃത്തവും; അപൂർവം ഈ ആചാരങ്ങൾ

Synopsis

ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ആചാരം, വർഷം തോറും പുതുവർഷത്തിനുശേഷം ആദ്യത്തെ ചാന്ദ്ര മാസത്തിൻ്റെ 15 -ാം ദിവസം നടക്കുന്നു, ദുരന്തം തടയുന്നതിനും, അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനുമുള്ള ഒരു ആചാരമായാണ് ഇത് നടത്തുന്നത്.

ഓരോ രാജ്യത്തെയും ജനവിഭാഗങ്ങൾ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ജീവിത രീതികൾ പിന്തുടരുന്നത് സാധാരണമാണ്. പുറമേ നിന്ന് നോക്കുന്നവർക്ക് അവയിൽ പലതും വിചിത്രമായി തോന്നാമെങ്കിലും ഓരോ ജനവിഭാഗങ്ങൾക്കും അവരുടെ ജീവിതരീതികളും ആചാരങ്ങളും ഏറെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. ചൈനയിലെ ജനവിഭാഗങ്ങൾക്കിടയിലും നമുക്ക് വിചിത്രമായി തോന്നാവുന്ന ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

സ്ലീപ്പ് തെറാപ്പി

തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ സിഷുവാങ്ബന്ന ദായ് സ്വയംഭരണ പ്രിഫെക്ചറിലെ ദായി വിഭാഗമാണ് ഈ  തെറാപ്പി നടത്തുന്നത്.

രോഗിയുടെ ശാരീരിക അവസ്ഥയെ അടിസ്ഥാനമാക്കി ഡോക്ടർമാർ ആദ്യം ഡായ് ഹെർബൽ മരുന്നുകൾ നിർദ്ദേശിക്കുന്നു, തുടർന്ന് രോഗിയെ മരുന്നുകൾ ചേർത്ത് ചൂടാക്കുന്ന എണ്ണയിൽ മുക്കിയെടുത്ത ചൂട് തുണി ദേഹത്ത് ചുറ്റി ഉറങ്ങാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. മറ്റ് ഡായ് മെഡിക്കൽ തെറാപ്പികളിൽ നിന്ന് വ്യത്യസ്തമായി, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചേരുവകൾ ആണ് ഉപയോഗിക്കുന്നത്, ഇത് രക്തചംക്രമണം വർധിപ്പിക്കുന്നതിനും വാതരോഗത്തിനുമുള്ള പ്രതിവിധിയായുമാണ് കണക്കാക്കുന്നത്.

ഐസ് ബെല്ലി 

വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലെ യോങ്‌ജിയിലെ ഒരു പരമ്പരാഗത നാടോടി ആചാരമാണ് ഇത്. അതിശൈത്യകാലത്ത് പുരുഷന്മാർ അർദ്ധനഗ്നരായി ശരീരത്തിന് പുറത്ത് വലിയ ഐസ് കട്ട കെട്ടിവെച്ചുകൊണ്ട് പാട്ടും നൃത്തവുമായി നടത്തുന്ന ഒരു ഘോഷയാത്രയാണ് ഇത്. 

ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ആചാരം, വർഷം തോറും പുതുവർഷത്തിനുശേഷം ആദ്യത്തെ ചാന്ദ്ര മാസത്തിൻ്റെ 15 -ാം ദിവസം നടക്കുന്നു, ദുരന്തം തടയുന്നതിനും, അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനുമുള്ള ഒരു ആചാരമായാണ് ഇത് നടത്തുന്നത്. ഇതിൽ പങ്കെടുക്കുന്നവർ ഒരു വർഷക്കാലം മുഴുവൻ രോഗങ്ങളിൽ നിന്നും വിമുക്തരായിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

കരച്ചിൽ കല്യാണം

ബിസി 476-221 കാലഘട്ടം മുതൽ നടത്തിവരുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന ഈ പരമ്പരാഗത വിവാഹ ആചാരം തുജിയ, യി, ഷുവാങ് തുടങ്ങിയ ജനവിഭാഗങ്ങൾക്കിടയിലാണ് പ്രധാനമായും നടത്തുന്നത്. 

വിവാഹത്തിന് ഒരാഴ്ച മുൻപാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്. വധുവിനെ കാണാൻ വരുന്ന ബന്ധുക്കൾക്കും മുന്നിൽ വധു കരയുകയും പാട്ടുപാടുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്. വിവാഹ ദിവസം വരെ തുടരുന്ന ഈ ചടങ്ങിൽ വധു തന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും കരഞ്ഞുകൊണ്ട് നന്ദി പറയുകയാണ് ചെയ്യുന്നത്. അവരെ പുകഴ്ത്തിക്കൊണ്ടുള്ള കൊണ്ടുള്ള പാട്ടുകളും വധു പാടും.

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്