ട്രംപിന്‍റെ രണ്ടാം വരവ്; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് 17-ാം നൂറ്റാണ്ടിലെ വിഷ വില്പനക്കാരി ഗിയുലിയ ടോഫാന

Published : Nov 12, 2024, 02:05 PM IST
ട്രംപിന്‍റെ രണ്ടാം വരവ്; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് 17-ാം നൂറ്റാണ്ടിലെ വിഷ വില്പനക്കാരി ഗിയുലിയ ടോഫാന

Synopsis

17 -ാം നൂറ്റാണ്ടില്‍ 600 ഓളം ക്രൂരന്മാരായ ഭർത്താക്കന്മാരെ കൊല്ലാൻ ഭാര്യമാരെ സഹായിച്ച വിഷ വില്പനക്കാരിയായിരുന്നു ഗിയുലിയ ടോഫാന. ട്രംപിന്‍റെ വിജയത്തിന് പിന്നാലെ ഗ്ലാസുകളിലേക്ക് വിഷം പകരുന്ന സ്ത്രീകളുടെ പ്രതീകാത്മക വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.   


യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ട്രംപിന്‍റെ രണ്ടാം വിജയം യുഎസില്‍ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടിയേറ്റം, ഗർഭഛിദ്രം തുടങ്ങിയ സാധാരണക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയങ്ങളില്‍ ട്രംപിന്‍റെ നിലപാട് തന്നെയാണ് ആശങ്കയ്ക്ക് കാരണം. കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്താക്കുമെന്നതും ഗര്‍ഭഛിദ്രം പ്രാദേശിക സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്നുമാണ് ട്രംപ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. ഇതിന് പിന്നാലെ ട്രംപ് വിജയിച്ചതോടെ യുഎസ് സമൂഹ മാധ്യമങ്ങളില്‍ 'മാറ്റ്ഗാ മൂവ്മെന്‍റ്' ( MATGA Movement) എന്ന് പുതിയ പ്രവണത ഉയര്‍ന്നുവന്നു.  

'മേക്ക് അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ൻ' (Make Aqua Tofana Great Again) എന്നതിന്‍റെ ചുരുക്കപ്പേരാണ് മാറ്റ്ഗ മൂവ്മെന്‍റ് . ഈ പ്രസ്ഥാനം. പതിനേഴാം നൂറ്റാണ്ടിലെ വിഷ വിൽപ്പനക്കാരിയായിരുന്ന 'ഗിയുലിയ ടോഫാന'യുമായി 'അക്വാ ടോഫാന' നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഗിയുലിയയുടെ വിഷം, ഏതാണ്ട് 600 ലധികം സ്ത്രീകളെ അവരുടെ ക്രൂരന്മാരായ ഭർത്താക്കന്മാരെ കൊല്ലാൻ സഹായിച്ചു. ട്രംപിന്‍റെ രണ്ടാം വിജയത്തിന് പിന്നാലെ യുഎസിലെ മാറ്റ്ഗാ പ്രസ്ഥാനത്തിലുള്ള നിരവധി സ്ത്രീകള്‍, പ്രതീകാത്മകമായി ഗ്ലാസിലെ വെള്ളത്തിലേക്ക് വിഷം ഒഴിക്കുന്നതായുള്ള അവരുടെ വീഡിയോകൾ ഇന്‍റർനെറ്റിൽ പങ്കുവച്ച് കൊണ്ട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഗര്‍ഭഛിദ്ര നയത്തോടുള്ള ട്രംപിന്‍റെ എതിര്‍പ്പിനെ തുടർന്നാണ് ഇത്തരമൊരു നടപടി. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മാറ്റ്ഗ മൂവ്മെന്‍റിന്‍റെ ഭാഗമായ ഡമോക്രാറ്റുകളായ സ്ത്രീകള്‍ ഭർത്താക്കന്മാര്‍ക്ക് വിഷം നല്‍കുന്നുവെന്ന പ്രചാരണം ശക്തമായി. 

സങ്കടം വരുമ്പോള്‍ കെട്ടിപ്പിടിക്കും; ഈ പ്രൊഫഷണൽ കഡ്‍ലർ സമ്പാദിക്കുന്നത് 7,400 രൂപ, അതും മണിക്കൂറില്‍

നിങ്ങളുടെ 'പണക്കൊഴുപ്പ്' ഇവിടെ വേണ്ട; സമ്പന്ന വിദ്യാർത്ഥികളോട് 'മര്യാദ'യ്ക്ക് പെരുമാറാൻ യുകെ സർവകലാശാല

കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പരിഗണിക്കണം ജൈവ വൈവിധ്യ സംരക്ഷണത്തെയും

റോഡില്‍ മാത്രമല്ല, ബെംഗളൂരു വിമാനത്തവള റണ്‍വെയിലും ട്രാഫിക് ജാം; വീഡിയോ വൈറല്‍

ഉയർത്തെഴുന്നേറ്റ ട്രംപ്; അടുക്കണോ അകലണോ എന്ന ആശങ്കയില്‍ ലോകം

അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് 'നിങ്ങളുടെ ശരീരം, എന്‍റെ ഇഷ്ടം' എന്ന വാചകങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു. ഇത്തരം വാചകങ്ങള്‍ ഒപ്പം ചേര്‍ത്തു കൊണ്ടും സ്ത്രീകള്‍ സമാനമായ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ട്രംപിന്‍റെ വിജയം സ്ത്രീകളും പുരഷന്മാരും തമ്മിലുള്ള ആശയ സംഘട്ടനത്തിലേക്ക് നീങ്ങി.  അതേസമയം ഗര്‍ഭഛിദ്രം തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന സമൂഹ മാധ്യമ ഉപയോക്താക്കളായ സ്ത്രീകള്‍ക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം പ്രതീകാത്മകമായി ഗ്ലാസിലേക്ക് വിഷം ഒഴിക്കുന്നതായുള്ള സ്ത്രീകളുടെ വീഡിയോകളും ചിത്രങ്ങളും ഭാവിയില്‍ നിയമ നടപടിക്ക് കാരണമാകുമോയെന്ന ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു.  

അക്വാ ടോഫാന, ആഴ്സെനിക്, ബെല്ലഡോണ തുടങ്ങിയ മൂലകങ്ങൾ ഉൾക്കൊള്ളുന്ന അപകടകരമായ ഒരു മിശ്രിതമായിരുന്നു ഗിയുലിയ ടോഫാനയുടെ കണ്ടുപിടിത്തം. മണമോ നിറമോ ഇല്ലാത്തെ ഈ മിശ്രിതം മറ്റൊരാള്‍ അറിയാതെ തന്നെ അയാളുടെ ഭക്ഷണത്തിലോ കുടിവെള്ളത്തിലോ കലര്‍ത്താന്‍ സഹായിക്കുന്നു. അക്കാലത്ത് ഈ മിശ്രിതം സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യവർദ്ധക വസ്തുക്കള്‍ സൂക്ഷിക്കുന്ന പാത്രങ്ങളിലാണ് ഒളിപ്പിച്ചിരുന്നത്. ലോകത്ത് സ്ത്രീ വിമോചന പ്രസ്താനങ്ങള്‍ സജീവമായ പില്‍ക്കാലത്താണ് ഗിയുലിയ ടോഫാനയുടെ പ്രവര്‍ത്തനം സ്ത്രീ വിമോചനവുമായി ബന്ധപ്പെട്ടുന്നതായി കണക്കാക്കപ്പെട്ടത്. 

അഡൽസ് ഓണ്‍ലി റിസോർട്ട്; 'നഗ്ന വിവാഹം' നടത്തിക്കൊടുക്കുന്ന ജമൈക്കന്‍ റിസോർട്ട്
 

PREV
Read more Articles on
click me!

Recommended Stories

ജി രാജ്കുമാര്‍ ഇനിയില്ല; നീലക്കുറിഞ്ഞിയുടെ കാവല്‍ക്കാരന്‍, പ്രകൃതിക്കും ആദിവാസികള്‍ക്കും സമര്‍പ്പിച്ച ജീവിതം!
ഇതിപ്പൊ റോബോട്ടിനെ ബാഗിലിട്ട് നടക്കുന്ന കാലം വന്നല്ലോ ; ഫാഷൻ ലോകത്തെ ഞെട്ടിച്ച് 'മിറുമി'