കിഫ്ബി പുതിയ 24 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി: ചെലവ് 1000 കോടിയില്‍ ഏറെ

Published : Feb 27, 2019, 03:07 PM IST
കിഫ്ബി പുതിയ 24 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി: ചെലവ് 1000 കോടിയില്‍ ഏറെ

Synopsis

കൊല്ലം താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂര്‍ മണ്ഡലം വിവിധ പദ്ധതികള്‍, ആയൂര്‍- അഞ്ചല്‍- പുനലൂര്‍ റോഡിന്‍റെ സമഗ്രനവീകരണം തുടങ്ങിയവയാണ് പദ്ധതികള്‍. അരൂര്‍ കാക്കത്തുരുത്ത് പാലം, പത്തനംതിട്ടയിലെ തുമ്പമണ്‍ - കോഴഞ്ചേരി റോഡിന്‍റെ പുനരുദ്ധാരണം എന്നിവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിവിധ വകുപ്പുകളുടെ കീഴിലായി 533 പദ്ധതികള്‍ക്ക് ഇതിനോടകം കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം: പുതിയ 24 പദ്ധതികള്‍ക്ക് കിഫ്ബി എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോഡി യോഗങ്ങള്‍ അംഗീകാരം നല്‍കി. ഇതിനായി ആകെ 1003.72 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കൊല്ലം താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂര്‍ മണ്ഡലം വിവിധ പദ്ധതികള്‍, ആയൂര്‍- അഞ്ചല്‍- പുനലൂര്‍ റോഡിന്‍റെ സമഗ്രനവീകരണം തുടങ്ങിയവയാണ് പദ്ധതികള്‍. അരൂര്‍ കാക്കത്തുരുത്ത് പാലം, പത്തനംതിട്ടയിലെ തുമ്പമണ്‍ - കോഴഞ്ചേരി റോഡിന്‍റെ പുനരുദ്ധാരണം എന്നിവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിവിധ വകുപ്പുകളുടെ കീഴിലായി 533 പദ്ധതികള്‍ക്ക് ഇതിനോടകം കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവയില്‍ 9,928 കോടി രൂപയുടെ 238 പ്രവര്‍ത്തികള്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയുണ്ടായി. 

കാട്ടുര്‍ തീരം, അമ്പലപ്പുഴ - പുന്നപ്ര തീരം, ആറാട്ടുപുഴ, വട്ടച്ചാല്‍, ആലപ്പുഴ- പതിയാന്‍കര തുടങ്ങിയ തീരസംരക്ഷണത്തിനായുളള പദ്ധതികള്‍ക്കും കിഫ്ബി അന്തിമനുമതി നല്‍കി. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ