
സിഡ്നി: ഓസ്ട്രേലിയയിലെ തെക്കുകിഴക്കന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 4 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് മൂന്ന് ദിവസമായി ശക്തമായി മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും കന്നുകാലികളുള്‍പ്പെടെ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കാണാതായ ഒരാള്‍ക്കുവേണ്ടി നിലവില്‍ തിരച്ചില്‍ നടക്കുന്നുമുണ്ട്. ഏകദേശം 50,000 പേര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
100 ലധികം സ്കൂളുകള്‍ക്ക് അനധി പ്രഖ്യാപിച്ചിരിക്കുകയാണ് നിലവില്‍. വീടുകളില്‍ നിന്ന് മാറി താമസിക്കുന്നവര്‍ തിരികെ പോകുന്നത് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമായിരിക്കണമെന്നാണ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. പലയിടങ്ങളിലും വൈദ്യുതിയും നിലച്ച അവസ്ഥയിലാണ്. ന്യൂ സൗത്ത് വെയില്‍സിലേയും ഹണ്ടറിലേയും ഉള്‍പ്രദേശങ്ങളില്‍ വെള്ളം വളരെ വേഗത്തിലാണ് ഉയരുന്നത്. ഇവിടങ്ങളിലെ പല കെട്ടിടങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് ഇന്ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. സാഹചര്യം വളരെ ഗുരുതരവും ഭയാനകവുമാണെന്നാണ് ആന്‍റണി ആല്‍ബനീസ് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം