പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണി ലീഗ് സ്ഥാനാർത്ഥി; പേരാമ്പ്രയില്‍ പ്രഖ്യാപനം പിന്നീട്

Published : Mar 15, 2021, 11:06 AM ISTUpdated : Mar 15, 2021, 11:37 AM IST
പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണി ലീഗ് സ്ഥാനാർത്ഥി; പേരാമ്പ്രയില്‍ പ്രഖ്യാപനം പിന്നീട്

Synopsis

പുനലൂരിലൂടെ തെക്കൻ കേരളത്തിലും മുസ്ലീം ലീഗിൻ്റെ എംഎൽഎ പ്രതിനിധ്യം ഉറപ്പ് വരുത്തുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി. വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ് പാർട്ടി ഏൽപ്പിച്ചതെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

മലപ്പുറം: പുനലൂരില്‍ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നൽകി. പേരാമ്പ്രയിൽ സ്ഥാനാർത്ഥി പിന്നീട് അറിയിക്കുമെന്നും മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി.

പുനലൂരിലൂടെ തെക്കൻ കേരളത്തിലും മുസ്ലീം ലീഗിൻ്റെ എംഎൽഎ പ്രതിനിധ്യം ഉറപ്പ് വരുത്തുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി പ്രതികരിച്ചു. വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ് പാർട്ടി ഏൽപ്പിച്ചതെന്നും അബ്ദുറഹിമാൻ രണ്ടത്താണി മലപ്പുറത്ത് പറഞ്ഞു.

നേതൃത്വം ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിർവഹിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല ലഭിച്ച പിഎംഎ സലാമും പ്രതികരിച്ചു. തെരഞ്ഞടുപ്പിൽ യുഡിഎഫിൻ്റെ വലിയ വിജയമാണ് ആദ്യ ലക്ഷ്യമെന്നും പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021