
ഇടുക്കി: തുടര്‍ഭരണം വേണമെന്ന് ചലച്ചിത്ര നടന്‍ ആസിഫ് അലി. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ഭരണം വേണമെന്നും മികച്ച ഭരണം വരട്ടെയെന്നും ആസിഫ് അലി പറഞ്ഞു. ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌ക്കോ സ്‌കൂളില്‍ സിനിമ താരം ഇന്നസെന്‍റ് വോട്ട് രേഖപ്പെടുത്തി. തുടര്‍ ഭരണം ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ ഒരു പാര്‍ട്ടി ഉണ്ടാകില്ലെന്നും ഇന്നസെന്‍റ് പ്രതികരിച്ചു.