മഹാഭൂരിപക്ഷത്തോടെ എൽഡിഎഫ് തുടർ ഭരണം നേടുമെന്ന് കെ കെ ശൈലജ

Published : Apr 06, 2021, 09:49 AM ISTUpdated : Apr 06, 2021, 10:01 AM IST
മഹാഭൂരിപക്ഷത്തോടെ എൽഡിഎഫ് തുടർ ഭരണം നേടുമെന്ന് കെ കെ ശൈലജ

Synopsis

വികസന തുടർച്ചയ്ക്ക് ജനങ്ങൾ പിന്തുണ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍ എല്‍ഡിഎഫിന്  കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. 

കണ്ണൂര്‍: മഹാഭൂരിപക്ഷത്തോടെ എൽഡിഎഫ് തുടർ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വികസന തുടർച്ചയ്ക്ക് ജനങ്ങൾ പിന്തുണ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടിക്കൊണ്ട് എല്‍ഡിഎഫ് വമ്പിച്ച വിജയത്തിലേയ്ക്ക് വരും. നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍ എല്‍ഡിഎഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് പ്രതീക്ഷിച്ച പോലെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന തോതിലുള്ള വര്‍ധന കേരളത്തില്‍ ഇല്ല. എന്നാല്‍ ചിലയിടങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍, ഇനിയുള്ള ദിവസങ്ങള്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021