നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു, കേരള പീപ്പിൾസ് പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു

By Web TeamFirst Published Mar 7, 2021, 7:00 PM IST
Highlights

കേരള പീപ്പിൾസ് പാര്‍ട്ടി എന്ന പേരിൽ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ദീര്‍ഘകാലമായി ദേവൻ കേരള രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ടായിരുന്നു

തിരുവനന്തപുരം: നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന പേരിൽ സ്വന്തം പാര്‍ട്ടിയുമായിട്ടാണ് ദേവൻ ഇത്രയും കാലം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ സംഘടനയിലേക്ക് വരുന്നത്. 

17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. സിനിമയിൽ വന്ന ശേഷം രാഷ്ട്രീയത്തിൽ വന്ന ആളല്ല താൻ എന്നും കോളേജ് കാലം തൊട്ടേ താൻ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവൻ പറഞ്ഞു. ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്തും ഇന്ന് ബിജെപിയിൽ ചേര്‍ന്നു, 

ദേവനെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേര്‍ന്നത്.   

click me!