ചങ്ങനാശേരി ആർക്ക്? സിപിഐ-ജോസ് തർക്കം സിപിഎമ്മിന് തലവേദന

Published : Mar 07, 2021, 06:51 PM ISTUpdated : Mar 07, 2021, 07:40 PM IST
ചങ്ങനാശേരി ആർക്ക്? സിപിഐ-ജോസ് തർക്കം സിപിഎമ്മിന് തലവേദന

Synopsis

ഇടത് മുന്നണി യോഗത്തിന് ശേഷം നടന്ന സിപിഎം-സിപിഐ ചർച്ചയിലും സിപിഐ ഈ നിലപാടിലുറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്നെ 11 സീറ്റുകളുറപ്പിച്ച ജോസ് കെ മാണി ചങ്ങനാശേരി വേണ്ടി കടുംപിടുത്തം തുടരുകയാണ്. 

തിരുവനന്തപുരം: ഇടത് മുന്നണിയിൽ തർക്കം തീരാതെ ചങ്ങനാശേരി സീറ്റ്. സിപിഐ-ജോസ് കെ മാണി തർക്കം തുടർന്നതോടെ ഇന്നത്തെ ഇടതുമുന്നണി യോഗവും തീരുമാനമാകാതെ പിരിഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ ചർച്ചയിലും തീരുമാനമായില്ല. കാഞ്ഞിരപ്പള്ളി അടക്കം നാലു സീറ്റുകൾ വീട്ടുനൽകിയ സിപിഐയ്ക്ക് ഒറ്റ നിർബന്ധമേയുള്ളു. പകരം ചങ്ങനാശേരി വേണം. ഇടത് മുന്നണി യോഗത്തിന് ശേഷം നടന്ന സിപിഎം-സിപിഐ ചർച്ചയിലും സിപിഐ ഈ നിലപാടിലുറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്നെ 11 സീറ്റുകളുറപ്പിച്ച ജോസ് കെ മാണി ചങ്ങനാശേരി വേണ്ടി കടുംപിടുത്തം തുടരുകയാണ്. 

അതേസമയം നിർണായക എൽഡിഎഫ് യോഗത്തിന് മുന്നോടിയായി എൽജെഡിയും കലാപക്കൊടി ഉയർത്തി. 4 സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ശ്രേയംസ് കുമാറും ഷെയ്ക്ക് പി ഹാരിസും ഇടതുമുന്നണി യോഗം ബഹിഷ്കരിച്ചു. പകരമെത്തിയ വ‍ർഗീസ് ജോർജ് എൽഡിഎഫിൽ പാർട്ടി പ്രതിഷേധം അറിയിച്ചു. തിരു-കൊച്ചി മേഖലയിൽ ഒരു സീറ്റു കൂടിയാണ് ആവശ്യം.

ഇന്നത്തോടെ സീറ്റ് വിഭജനത്തിൽ അന്തിമധാരണയാകുമെന്നായിരുന്നു സിപിഎം പ്രതീക്ഷ. എന്നാൽ 3 കക്ഷികളുയർത്തിയ ഭിന്നതയാണ് അന്തിമ തീരുമാനത്തിനുള്ള തടസ്സം. 4 സീറ്റ് ജെഡിഎസിന് നൽകിയതും എൽജെഡിയെ ചൊടിപ്പിക്കുന്നു. കോവളത്തും തിരുവല്ലയിലും അങ്കമാലിയിലും ചിറ്റൂരിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെഡിഎസ് പ്രചാരണത്തിലേക്ക് കടക്കുകയാണ്.  തർക്കത്തിനൊടുവിൽ നീലലോഹിതൻ നാടാർ പാർട്ടി അംഗീകാരം നേടി. അങ്കമാലിയിൽ ജോസ് തെറ്റയിൽ , തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ കൃഷ്ണൻ കുട്ടി എന്നിവർ മത്സരിക്കും. എൻസിപിയും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകി.  എലത്തൂരിൽ ശശീന്ദ്രൻ, കുട്ടനാട്ടിൽ തോമസ് കെ തോമസ്, കോട്ടക്കലിൽ മമ്മൂട്ടി എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021