കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ സാമാന്യ ബുദ്ധിക്ക് തകരാറുണ്ടാവണമെന്ന് ഇന്നസെന്റ

Published : Mar 11, 2021, 12:05 PM IST
കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ സാമാന്യ ബുദ്ധിക്ക് തകരാറുണ്ടാവണമെന്ന് ഇന്നസെന്റ

Synopsis

കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊച്ചി: കോണ്‍ഗ്രസ് കേരളത്തില്‍ തിരിച്ചുവരണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകണമെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. തന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായിട്ടാണ് ഇന്നസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയെന്നുമാണ് ഇന്നസെന്റിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റര്‍. 

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകണമെന്നും എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയമെന്നും ഇന്നസെന്റ് വ്യക്തമാക്കി. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021