Latest Videos

'വലിയ പ്രതീക്ഷ', ട്വന്റി 20 യ്ക്ക് പിന്തുണയുമായി ശ്രീനിവാസൻ, സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും

By Web TeamFirst Published Mar 8, 2021, 11:32 AM IST
Highlights

കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പ്രവേശനം നേടിയ സിനിമ താരങ്ങൾ ശരിയായ വഴിയിൽ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ജനകീയ മുന്നണി ട്വന്റി 20 യ്ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്റി 20 യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ താരം പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇല്ലെന്നും എങ്കിലും ട്വന്റി 20 യിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ശ്രീനിവാസൻ പ്രതികരിച്ചു.

ബിജെപിയിൽ ചേർന്ന 'മെട്രോമാൻ' ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20 യിൽ വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പ്രവേശനം നേടിയ സിനിമ താരങ്ങൾ ശരിയായ വഴിയിൽ തിരികെയെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. 

വികസനം മുൻനിർത്തി തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനിറങ്ങിയ ട്വന്റി-20 നേരത്തെ മത്സരിച്ച സീറ്റുകളിൽ ഭൂരിഭാഗവും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളം ജില്ലയിലെ നിയമസഭ സീറ്റകളില്‍ മത്സരത്തിക്കുമെന്ന് ട്വന്‍റി -20 ചീഫ് കോര്‍ഡിനേറ്റർ സാബു ജേക്കബ് പ്രഖ്യാപിച്ചത്. പിന്നാലെ സോഷ്യൽ മീഡിയ വഴിയടക്കം ട്വന്റി-20 അംഗത്വവിതരണമടക്കം നടന്നു. 

ട്വന്‍റി 20 യുടെ ഭാഗമാകാന്‍ കൂടുതല്‍ പ്രമുഖര്‍ ഉണ്ടാകുമെന്നാണ് സൂചന. ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പ്രമുഖ വ്യവസായി എത്തുമെന്നാണ് സൂചന. മുന്‍ നിര സിനിമ സംവിധായകനും ശ്രീനിവാസനോടൊപ്പം ഇന്ന് ട്വന്‍റി ട്വന്‍റിയുടെ ഭാഗമാകും. തെരഞ്ഞെടുപ്പില്‍ ഇവരാരും മത്സരിക്കുന്നില്ലെങ്കിലും ട്വന്‍റി 20 യുടെ ഉപദേശക സമിതി അംഗങ്ങളാകും. വൈകിട്ട് 4  മണിക്ക് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഉപദേശക സമിതിയുടേയും സ്ഥാനാര്‍ത്ഥികളുടേയും പ്രഖ്യാപനം. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന്  പ്രഖ്യാപിക്കുന്നത്. ട്വന്‍റി ട്വന്‍റിയുടെ പ്രധാന കേന്ദ്രമായ കുന്നത്തു നാട്, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിക്കും. 

 

 

click me!