മന്ത്രികസേരയിൽ ശശീന്ദ്രനോ തോമസ് കെ തോമസോ? തീരുമാനിക്കാൻ എൻസിപി നിർണായകയോഗം

Web Desk   | Asianet News
Published : May 18, 2021, 12:22 AM ISTUpdated : May 18, 2021, 12:26 AM IST
മന്ത്രികസേരയിൽ ശശീന്ദ്രനോ തോമസ് കെ തോമസോ? തീരുമാനിക്കാൻ എൻസിപി നിർണായകയോഗം

Synopsis

എ കെ ശശീന്ദ്രൻ പക്ഷവും തോമസ് കെ തോമസ് വിഭാഗവും മന്ത്രിസ്ഥാനത്തിനായി മത്സരത്തിലാണ്

തിരുവനന്തപുരം: ഇടത് സർക്കാരിലെ എൻസിപി മന്ത്രിയെ ഇന്ന് തീരുമാനിക്കും. അന്തിമതീരുമാനമെടുക്കാൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ഇന്ന് തിരുവനന്തപുരത്തെത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

എ കെ ശശീന്ദ്രൻ പക്ഷവും തോമസ് കെ തോമസ് വിഭാഗവും മന്ത്രിസ്ഥാനത്തിനായി മത്സരത്തിലാണ്. സംസ്ഥാന പ്രസിഡണ്ട് ടിപി പീതാംബരൻ മാസ്റ്റർ തോമസ് കെ തോമസിനെയാണ് പിന്തുണക്കുന്നത്. മാണി സി കാപ്പൻ മുന്നണി വിട്ടപ്പോൾ പാ‍ർട്ടിയെ എൽഡിഎഫിൽ നിലനിർത്തിയത് ശശീന്ദ്രന്‍റെ നേട്ടമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ഇന്നത്തെ യോഗത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണിയിലെ നേതാക്കൾ.

സത്യപ്രതിജ്ഞ 20ന്, 500 പേർ പങ്കെടുക്കുമെന്നും വലിയ സംഖ്യയല്ലെന്നും മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021