ലൈഫ് മിഷനും രക്ഷിക്കാനായില്ല; വടക്കാഞ്ചേരിയിൽ അനിൽ അക്കര തോറ്റു

Web Desk   | Asianet News
Published : May 02, 2021, 02:44 PM IST
ലൈഫ് മിഷനും രക്ഷിക്കാനായില്ല; വടക്കാഞ്ചേരിയിൽ അനിൽ അക്കര തോറ്റു

Synopsis

തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് അനിൽ അക്കരെ ഇവിടെ വിജയിച്ചത്.

തൃശൂർ: പിണറായി വിജയൻ സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തിലും യുഡിഎഫിന് തോൽവി. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്ക് തോല്പിച്ചു. പത്തുവർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.

തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന്  ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ  43 വോട്ടുകൾക്കാണ് അനിൽ അക്കരെ ഇവിടെ വിജയിച്ചത്. അനില്‍ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ലൈഫ് മിഷൻ അഴിമതിയാരോപണവും തുടർ സംഭവവികാസങ്ങളും വലിയ ചർച്ചയായിരുന്നു. ആ പ്രചാരണങ്ങളെയാകെ മറികടന്ന് മണ്ഡലം തിരിച്ചുപിടിച്ച എൽഡിഎഫിന്റെ വിജയത്തിന് തിളക്കമേറെയാണ്. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021