
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്‍റെ വീടിന് നേരെ ആക്രമണം. കെ ജയശങ്കറിന്‍റെ വീടിന് മുന്നിൽ അക്രമി സംഘം റീത്ത് വച്ചു. കല്ലേറിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. വീടിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിന്‍റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രി റോഡ് ഷോയ്ക്കിടെ ഉണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിൻ്റെ തുടർച്ചയായാണ് ആക്രമണം.
ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് കുന്ദംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. ജയശങ്കർ പ്രതികരിച്ചു. പരാജയ ഭീതി പൂണ്ട സി പി എം മണ്ഡലത്തിൽ വ്യാപക അക്രമം അഴിച്ചു വിടുകയാണെന്നും ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.