പി സി ജോര്‍ജ്ജ് എൻഡിഎയിലേക്കോ? സ്വാഗതം ചെയ്ത് രാധാകൃഷ്ണ മേനോൻ

By Web TeamFirst Published Feb 28, 2021, 9:09 AM IST
Highlights

പൂഞ്ഞാറില്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ്ജ് ബിജെപി സംസ്ഥാന നേതാക്കളെ ബന്ധപ്പെടുന്നുണ്ട്. ഇന്നലെ കൊടുങ്ങല്ലൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തു. പക്ഷേ തീരുമാനമെടുത്തില്ല. 

കോട്ടയം: പി സി ജോര്‍ജ്ജിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോൻ. ജോര്‍ജ്ജിന് എൻഡിഎയിലേക്ക് വരാൻ താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയും മുന്നണിയും ഗൗരവമായി പരിഗണിക്കുമെന്ന് രാധാകൃഷ്ണ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൂഞ്ഞാറില്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ്ജ് ബിജെപി സംസ്ഥാന നേതാക്കളെ ബന്ധപ്പെടുന്നുണ്ട്. ഇന്നലെ കൊടുങ്ങല്ലൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തു. പക്ഷേ തീരുമാനമെടുത്തില്ല. 

ചൊവ്വാഴ്ച കെ സുരേന്ദ്രന്‍റെ വിജയയാത്ര കോട്ടയത്ത് എത്തും മുൻപേ പി സി ജോര്‍ജ്ജ് വിഷയത്തില്‍ പാര്‍ട്ടി നിലപാടെടുക്കും. പിസിയെ കൂട്ടിയാല്‍ കോട്ടയത്തെ എ പ്ലസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍‍. പി സി ജോര്‍ജ്ജിന് മുസ്ലീം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പിനെയും ബിജെപി പ്രതിരോധിക്കുന്നു.

click me!