തമിഴ്നാട്ടിലെ രാഹുലിന്റെ പ്രചാരണം വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി

By Web TeamFirst Published Mar 5, 2021, 10:38 AM IST
Highlights

ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന രാഹുലിന്റെ പ്രസംഗം ഉയർത്തികാട്ടിയാണ് നീക്കം. രാജ്യവിരുദ്ധ പ്രസ്താവനയാണ് രാഹുൽ നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ബിജെപി പരാതി നൽകിയത്. 

ചെന്നൈ: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. തമിഴ്നാട്ടിലെ രാഹുലിന്റെ പ്രചാരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തമിഴ്നാട് നേതൃത്വമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന രാഹുലിന്റെ പ്രസംഗം ഉയർത്തികാട്ടിയാണ് നീക്കം.

രാജ്യവിരുദ്ധ പ്രസ്താവനയാണ് രാഹുൽ നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ബിജെപി പരാതി നൽകിയത്. രാജ്യത്ത് വെറുപ്പ് പടരുകയാണ്. വളരെയധികം ഭയം ഉണ്ട്. ഈ വെറുപ്പിനോടും ഭയത്തോടും നമ്മൾ പൊരുതേണ്ടതുണ്ട്. വീണ്ടും ഇന്ത്യയിൽ ഐക്യം വളർത്തണം. കന്യാകുമാരി ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ പറഞ്ഞിരുന്നു. 
 

Read Also: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ആ​ഗ്രഹിക്കുന്നില്ല; വിവാദങ്ങളിൽ വിഷമം ഇല്ലെന്നും ഇ ശ്രീധരൻ...
 

click me!