ഗുരുവായൂരില്‍ പുതിയ നീക്കവുമായി ബിജെപി; ഡിഎസ്ജെപിയെ പിന്തുണച്ചേക്കും, തലശ്ശേരിയിൽ സഖ്യമില്ലെന്ന് സിഒടി നസീർ

Published : Mar 23, 2021, 09:10 AM ISTUpdated : Mar 23, 2021, 09:56 AM IST
ഗുരുവായൂരില്‍ പുതിയ നീക്കവുമായി ബിജെപി; ഡിഎസ്ജെപിയെ പിന്തുണച്ചേക്കും, തലശ്ശേരിയിൽ സഖ്യമില്ലെന്ന് സിഒടി നസീർ

Synopsis

ഗുരുവായൂരില്‍ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ നീക്കം. എന്‍ഡിഎയില്‍ ചേരാന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണിത്. ഗുരുവായൂരില്‍ ദിലീപ് നായരാണ് ഡിഎസ്ജെപി സ്ഥാനാര്‍ത്ഥി.

തൃശ്ശൂർ: സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ പുതിയ നിലപാടുമായി ബിജെപി. ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ നീക്കം. എൻഡിഎയിൽ ചേരാൻ ശ്രമിച്ചിരുന്ന പാർട്ടിയാണിത്. ഗുരുവായൂരിൽ ദിലീപ് നായരാണ് ഡിഎസ്ജെപി സ്ഥാനാർത്ഥി. തലശ്ശേരിയിൽ പിന്തുണ നല്‍കാന്‍ സ്വതന്ത്രനുമില്ല.

പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന. അതേസമയം, തലശ്ശേരിയിൽ ബിജെപി കടുത്ത പ്രതിസന്ധിയിലാണ്. പിന്തുണ നല്‍കാന്‍ സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്ഥയാണ്. തലശ്ശേരിയിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രൻ സിഒടി നസീർ അറിയിച്ചു. കോൺഗ്രസും ബിജെപിയും ഒന്നിച്ചാലും ഭയമില്ലെന്ന് എ എൻ ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയും അപരന്മാരും മാത്രമാണ് തലശ്ശേരിയിൽ ശേഷിക്കുന്നത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021